ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരമാമൃദ്ധിയോടൊത്തും പരം വിപ്രരണഞ്ഞുമേ,
പെരുത്തും ധനധാന്യം ചേർന്നൃ ത്വിക്കുകൾ നിറഞ്ഞുമേ 12

വിധിയാംവണ്ണമേ തീർപ്പിച്ചിതു നൽ സത്രശാലയെ;
മന്നന്നു സർപ്പസത്രത്തിൽ പിന്നെ ദീക്ഷ നടത്തിനാർ. 13

സർപ്പസത്രം തുടങ്ങീടുമപ്പൊളുണ്ടായതിങ്ങനെ
പരം നിമിത്തം യജ്ഞത്തിനൊരു വിഘ്നം വരുംവിധം. 14

യജ്ഞശാല ചമച്ചീടും യത്നത്തിൽതന്നെ ചൊല്ലിനാൻ
ബുദ്ധിമാൻ സ്ഥപതിശ്രേഷ്ഠൻ തച്ചുശാസ്ത്രമറിഞ്ഞവൻ, 15

സൂതൻ പൗരാണിക നിതിൽ സൂത്രധാരൻ വിധിച്ചുതേ:
“ഈദ്ദേശകാലയോഗത്തിലിത്ഥം ശാലയ്ക്കളക്കയാൽ 16

ബ്രാഹ്മണൻമൂലമീ യജ്ഞകർമ്മം സമ്പൂർണ്ണമായ് വരാ.”
ദീക്ഷയ്ക്കു മുന്നമിതു കേട്ടാ ക്ഷമാപതിയോതിനാൻ 17

കാവല്ക്കാരോ"ടിതിൽ കേറല്ലാരും ഞാനറിയാതിനി.”

52. സർപ്പസത്രം

സർപ്പസത്രം ആരംഭിക്കുന്നു. പലതരത്തിലുള്ള അനവധി സർപ്പങ്ങൾ ഹോമത്തിൽ വന്നു വീണു ചുട്ടു ചാമ്പലായിത്തീരുന്നു.

സൂതൻ പറഞ്ഞു
അഥ കർമ്മം സർപ്പസത്രവിധിപോലെ തുടങ്ങിതേ
പരം നടത്തീ താന്താങ്ങൾ മുറക്രിയകൾ യാജകർ 1

കറുത്ത വസ്ത്രം ചാർത്തീട്ടു പരം ധൂമാരുണാക്ഷരായ്
ജ്വലിച്ച തീയിൽ മന്ത്രത്തോടലം ഹോമം തുടങ്ങിനാർ. 2

സർപ്പങ്ങൾക്കൊക്കെയുൾക്കമ്പമൊപ്പമാപ്പെട്ടിടുമ്പടി
സർവ്വസപ്പാഹുതി പരം ചൊവ്വിൽ ചെയ്തിതു വഹ്നിയിൽ. 3

കടുത്ത തീയിൽ പാഞ്ഞെത്തിയുടനേ ചാടി പാമ്പുകൾ
പിടഞ്ഞും തങ്ങളിൽ ദുഃഖത്തോടു കൂക്കിവിളിച്ചുമേ. 4

പൊരിഞ്ഞും ചീറ്റിയും ചുറ്റിപ്പിരിഞ്ഞും തല വാലുകൾ
തിരിഞ്ഞും കൂട്ടമായ് ക്കെട്ടിമറിഞ്ഞും തീയിൽ വീണുതേ. 5

വെള്ള നീല കറുപ്പന്മാർ കിഴവന്മാർ കിടാങ്ങളും
പല മാതിരി ശബ്ദിച്ചങ്ങെരിതീയിൽ പതിച്ചുതേ. 6

ക്രോശയോജന നീണ്ടോരും പൈച്ചെവിപ്രായരായഹോ!
ചുടുന്ന തീയിൽ ചാടുന്നൂ പിടഞ്ഞിടവിടാതുടൻ. 7

ഏവം നൂറായിരം പിന്നെ പ്രയുതം പരമർബ്ബുദം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/163&oldid=156480" എന്ന താളിൽനിന്ന് ശേഖരിച്ചത്