ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്രഹ്മാവു പറഞ്ഞു
ജരൽക്കാരു പുമാൻ വേട്ട ജരൽക്കാരുവരാംഗിയിൽ
പിറക്കുമോ ദ്വിജൻ ശാപമുരഗങ്ങൾക്കു പോക്കിടും. 13

ജരൽക്കാരു പറഞ്ഞു
ഈ വാക്കു കേട്ടഹിശ്രേഷ്ഠനാ വാസുകി സുരോപമ!
നിന്നച്ഛനാം മഹാത്മാവിന്നെന്നെയേകിയതിന്നെടോ. 14

ഈഗാത്തിന്മുന്നമേതാൻ നീയുണ്ടായ് വന്നു നന്ദന!
ഇപ്പോഴാക്കാലവും വന്നൂ കെല്പോടെ കാക്ക ഞങ്ങളെ; 15

നീയെന്റെ സോദരനെയും തീയിൽനിന്നാശു കാക്കണം.
എന്നാലെന്നെബ്വുദ്ധിമാനാം നിന്നച്ഛനേകിയെന്നതു 16

വെറുതെയാകയില്ലെന്തു കരുതുന്നൂ കുമാര, നീ
സൂതൻ പറഞ്ഞു
ഇതു കേട്ടേവമാവാമെന്നതുമാസ്തീകനേറ്റുടൻ 17

മാഴ്കും വാസുകിയോടോതീ വീണ്ടും ജീവനിടുംവിധം.
ആസ്തീകൻ പറഞ്ഞു
ഇന്നാശ്ശാപത്തിൽനിന്നാശു പന്നഗോത്തമ വാസുകേ! 18

നിന്നെ മോചിപ്പിപ്പനീ ഞാൻ ചൊന്ന വാക്കിതു സത്യമാം
സ്വസ്ഥനായ് വാഴ്ക നാഗേശ, ചെറ്റും വൈഷമ്യമില്ലിഹ 19

രാജൻ,യത്നിപ്പനങ്ങയ്ക്കിങ്ങാശു ശ്രേയസ്സിനായി ഞാൻ.
ഭോഷ്കാകില്ലെൻ വാക്കു നേരമ്പോക്കിലും, പിന്നെയെന്തി
ഉടൻ ഞാൻ പോയ് ദീക്ഷിതനാം ജനമേജയരാജനെ [ത്രിൽ?
മംഗളോക്തികളെക്കൊണ്ടു ഭംഗിയിൽ പ്രീതനാക്കുവൻ. 21

എന്മാതുല, നൃപൻ യജ്ഞകർമ്മം നിർത്തുംപടിക്കുടൻ
എന്നിലെല്ലാമൊക്കുമാറു നന്ദിച്ചോർക്കുകഹീശ്വര! 22

മിഥ്യാബുദ്ധി ഭവാനെന്നിലൊത്തീടരുതു ലേശവും.
വാസുകി പറഞ്ഞു
ആസ്തീക, ഞാൻ ചുറ്റിടുന്നേൻ ഹൃത്തിതാ പിളരുന്നു മേ; 23

കാണ്മീലാ ദിക്കറിഞ്ഞൊന്നും ബ്രഹ്മദണ്ഡപ്രപീഡയാൽ.
ആസ്തീകൻ പറഞ്ഞു
സന്തപിച്ചീടവേണ്ടൊട്ടും ഹന്ത! നാഗപതേ, ഭവാൻ 24

വൻ തീബബയത്തിന്നു ഞാനിങ്ങന്തമിപ്പോൾ വരുത്തുവൻ.
കാലവഹ്നിക്രൂരതേജസ്സേലുമാ ബ്രഹ്മദണ്ഡമേ 25

പാടേ നശിപ്പിച്ചീടുവൻ പേടിച്ചടേണ്ട ലേശവും.
സൂതൻ പറഞ്ഞു
അനന്തരം വാസുകികികുള്ളന്തരാധി കെടുത്തവൻ 26

അംഗത്തിൽ ചേർത്തു തഴുകിയങ്ങുടൻതന്നെമണ്ടിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/167&oldid=156482" എന്ന താളിൽനിന്ന് ശേഖരിച്ചത്