ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അംശാവതരണപർവ്വം

59. കഥാനുബന്ധം

വ്യാസൻ നിർമ്മിച്ച കഥകളുടെ കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്ന മഹാഭാരതകഥ പറഞ്ഞുകേട്ടാൽ കൊള്ളാമെന്നു ശൗനകൻ ആവശ്യപ്പെട്ടതനുസരിച്ചു് സൂതൻ ആ കഥ പറയാനാരംഭിക്കുന്നു.

ശൗനകൻ പറഞ്ഞു
ഭ്രുഗുവംശംമുതൽക്കല്ലോ ഹാ! കഥിച്ചതു സൂത, നീ
ആഖ്യാമെല്ലാമതനാലേറ്റം സന്തോഷമുണ്ടു മേ. 1

സൂതനന്ദന,നിന്നോടുണ്ടോതുന്നേൻ വീണ്ടുമൊന്നു ഞാൻ
വ്യസപ്രസക്തകഥകളോതുകെന്നോടുതാനിനി. 2

അപാരമാം സർപ്പസത്രമതിൻ കർമ്മാന്തരങ്ങളിൽ
മഹാന്മാരാം സദസ്യന്മാർക്കമ്മട്ടുള്ളദ്ധ്വാരാന്തരേ 3

ഏതെല്ലാം കഥയുണ്ടായിതേതെല്ലാം വിഷയങ്ങളിൽ?
നീതന്നെ ചൊല്ലിക്കേൾക്കണം സൂത, ഞങ്ങളടോതെടോ.

സൂതൻ പറഞ്ഞു
വേദോക്തകഥയോരോന്നങ്ങോതീ കർമ്മാന്തരേ ദ്വിജൻ
വ്യാസൻ കൽപ്പിച്ചു ചൊല്ലിച്ചൂ മഹാഭാരതസൽക്കഥ. 5

ശൗനകൻ പറഞ്ഞു
മഹാഭാരതമാഖ്യാനം പാണ്ഡവർക്കു യശസ്കരം
ജനമേജയചോദ്യത്താൽ കൃഷ്ണദ്വൈപായനൻ തദാ 6

കർമ്മാന്തരങ്ങളിൽ കേൾപ്പിച്ചില്ലയോ വിധിയാംവിധം
പുണ്യമുള്ളാക്കഥയെനികിങ്ങു കേൾപ്പതിനാഗ് 7

തത്ത്വവിത്താ മാമുനിതൻ ചിത്താബ്ലിയിലുദിച്ചിതായ്
രത്നരാമാക്കഥ ബുധരത്നമേ, ചൊല്ക കൗതുകം.8

സൂതൻ പറഞ്ഞു
ഹന്ത! ഞാൻ പറയുന്നുണ്ടീ വൻത്തരം കഥയുത്തമം
കൃഷ്ണദ്വൈപായനമതം മഹാഭാരതമാദ്യമേ. 9

കേട്ടാലും വിസ്തരിച്ചെല്ലാം സ്പഷ്ടം ചൊൽവാൻ ദ്വിജോത്തമ!
ഇതു ചൊൽവാനുണ്ടെനിക്കുമതുലോൽസാഹമേറ്റവും. 10

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/177&oldid=156493" എന്ന താളിൽനിന്ന് ശേഖരിച്ചത്