ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രീതിയാൽ സൽക്കരിത‌ച്ചേവം പിതാമഹനെയാ ന്രപൻ
അടുക്കൽ വാണു ചോദിച്ചാനടുക്കോടുമനാമയം. 15

ഭഗവാനവനെപ്പാർത്തു കുശലം ചൊല്ലിവെച്ചുടൻ
സദസ്യപൂജയും കൈക്കണ്ടാദരിച്ചൂ സദസ്യരെ. 16

പിന്നസ്സദസ്യരോടൊത്ത മന്നവൻ ജനമേജയൻ
കൈ കൂപ്പി നിന്നുചോദിച്ചിതാ ദ്വിജശ്രേഷ്ഠനോടഹോ . 17


ജനമേജയൻ പറഞ്ഞു
കുരുപാണ്ഡവവ്രത്താന്തം പ്രത്യക്ഷം കണ്ടവൻ ഭവാൻ
അവർവ്രത്തം ഭവാൻ ചൊല്ലിക്കേൾപ്പാനുണ്ടിവനാഗ്രഹം. 18

അക്ലിഷ്ടകർമ്മാക്കള*വർക്കാച്ഛിദ്രംവന്നതെങ്ങനെ?
സർവ്വനാശനമാ യുദ്ധം സംഭവിച്ചതുമെങ്ങനെ? 19

പ്രപിതാമഹരെല്ലാർക്കും ദൈവം ബുദ്ധി മറിക്കയാൽ
ഉണ്ടായ കഥയൊക്കേയും ചൊല്ലിക്കേൾക്കേണമേ ദ്വിജ! 20

സൂതൻ പറ‍ഞ്ഞു
എന്നവൻ ചോദ്യമായപ്പോൾ ക്രഷ്ണദ്വൈപായനൻ മുദാ
കല്പിച്ചു പാർശ്വഗൻ ശിഷ്യൻ വൈശമ്പായനനോടുടൻ. 21

വ്യസൻ പറഞ്ഞു
കുരുക്കളും പാണ്ഡവരും പരം ഛിദ്രിച്ച മുൻ കഥ
ഉരച്ചുകേൾഇവനൊടങ്ങറിവുള്ളവനല്ലയോ? 22

ഗുരു കല്പിച്ചു കേട്ടപ്പോളറിവുള്ളാ ദ്വിജർഷഭൻ
ഓതിയെല്ലാം വിസ്തരിച്ചീയിതിഹാസം പുരതനം. 23

രാജാവും സഭ്യരും മറ്റു രാജാക്കളുമിരിക്കവേ
കുരുപാണ്ഡവർകൾക്കൊത്താച്ഛിദ്രവും സർവ്വനാശവും. 24

60. ഭാരതകഥയുടെ രത്നച്ചുരുക്കം

ചൂതുകളിനിമിത്തമുണ്ടായ അന്തഃഛിദ്രം, അരക്കില്ലത്തനു തീവെച്ചതു്, ധ്രതരാഷ്ട്രർ പാണ്ഡവൻമാരെ വാരണാവതത്തിൽ മാറ്റിപ്പാർപ്പിച്ചതു് എന്നു തുടങ്ങി ഭാരതയുദ്ധംവരെയുള്ള കഥ വളരെച്ചുരുക്കി വൈശമ്പായനൻ ജനമേയജാതികളെ പറ‍ഞ്ഞുകേൾപ്പിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു
ഗുരുവിന്നാദ്യമേ കൂപ്പി മനോബുദ്ധിസമാധിയായാൽ
സർവ്വദ്വിജരേയും മറ്റു പൂജ്യരേയും വണങ്ങി ഞാൻ, 1

സർവ്വപൂജിതനായ് ബുദ്ധിമാനായ മുനിമുഖ്യനായ്
മഹാനാമീ വ്യാസരുടെ മതമെല്ലാമുരയ്ക്കുവൻ. 2
ഇതിങ്ങുകേൾക്കുവാൻ ഭൂപ, മതിയാം പാത്രമാണുനീ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/179&oldid=156495" എന്ന താളിൽനിന്ന് ശേഖരിച്ചത്