ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പുറപ്പെടുമ്പോൾ വിദുരൻ പരം മന്ത്രം നടത്തിനാൻ, 19

അരക്കില്ലം വിട്ടു രാത്രിയരണ്യം കേറിടുംവിധം.
വാരണാവതമുൾപ്പുക്കാ വീരർ കൗന്തേയരേവരും 20

നന്മയോടവിടെപാർത്തിതമ്മയോടൊത്തു കേവലം.
ധൃതരഷ്ട്രാജ്ഞ കൈക്കൊണ്ടാജ്ജതുഗേഹത്തിലങ്ങനെ `21

പുരോചനന്റെമേൽ കൺവെച്ചൊരാണ്ടവരതന്ദ്രിതം,
പരമാ വിദുരൻ ചൊല്ലാൽ തുരങ്കം പണിയിച്ചവർ 22

അരക്കില്ലം ചുട്ടു പിന്നെപ്പുരോചനനെ വെന്തുടൻ,
പേടിച്ചോടിപ്പോന്നിതമ്മയോടും കാനനമായവർ. 23

അക്കാട്ടരുവിയിൽ കണ്ടു രക്ഷസാകും ഹിഡിംബനെ
അവനെകൊന്നുടൻതന്നെയവിടുന്നറിവിൻ ഭയാൽ 24

രാത്രിയോടിപ്പോന്നു ധാർത്തരാഷ്ടനിൽ ശങ്കപൂണ്ടഹോ!
ഹിഡിംബിയെ വേട്ടു ഭീമനതിലുണ്ടായ് ഘടോൽക്കചൻ. 25

ഏകചക്രയ്ക്കകം പുക്കാപ്പാണ്ഡവന്മാർ വ്രതസ്തരായ്
വേദാദ്ധ്യയനവും ചെയ്തു ബ്രഹ്മചര്യത്തിൽ മേവിനാർ. 26

അവരമ്മയൊടുംകൂടി ബ്രഹ്മണാലയയേ
ഏകചക്രയിൽ വീരന്മാരൊളിവിൽ പാർത്തിതൊട്ടുനാൾ. 27

വൃകോദരൻ ക്ഷുത്തു കൂടും ബകനാം പുരുഷാദനേ
കണ്ടെതിർതാനങ്ങുവച്ചൂക്കാണ്ട ഭീമൻ ബലിഷ്ഠനെ. 28

അവനേയുനരവ്യാഘ്രൻ കൈവീര്യംകൊണ്ടു പാണ്ഡവൻ
ഉടൻ വധിച്ചു നാട്ടാർക്കു കടുത്തു പരിസ്വാന്തനം. 29

പിന്നെക്കേട്ടിതു പാഞ്ചാംതന്നിൽ കൃ‌ഷ്ണാസ്വയംവരം
ഉടൻ കേട്ടങ്ങു പൊയ്‌ക്കൊണ്ടാർ നേടിനാരാവളയുമേ. 30

അങ്ങ ദ്രൗപദിയെക്കൈക്കൊണ്ടാണ്ടു വാണരിഘാതികൾ
അറിയേ ഹസ്തിനപുരേ തിരിയേ വന്നുകൂടിനാർ. 31

ധൃതരാഷ്ട്രക്ഷിതിപനുമവരോടോതി ഭീഷ്മരും:
“അല്ലേ ഭ്രാതൃസ്പർദ്ധ നിങ്ങൾക്കില്ലെന്നാവാക്കുവതങ്ങെനെ? 32

നിങ്ങൾക്കു ഖാണ്ഢവപ്രസ്ഥമങ്ങു പാർപ്പോപ്പു ഞങ്ങളോ
അതിനാൽ നല്ല നാട്ടാരുമതിവിസ്തീർണ്ണമാർഗ്ഗവും 33

ഒക്കുന്ന ഖാണ്ഢവപ്രസ്ഥം പുക്കു വാഴ്വിൻ വിമത്സരം. ”
അവർചൊല്ലാലങ്ങു പുക്കാരവരിഷ്ടജനത്തോടും 34

ഖാണ്ഡവപ്രസ്തപുരിയിൽ ധാന്യരത്നസമന്വിതം.
പാർത്ഥന്മാരവിടെപ്പിന്നെപ്പാർത്ഥാർ വളരെ വത്സരം 35

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/181&oldid=156498" എന്ന താളിൽനിന്ന് ശേഖരിച്ചത്