ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശസ്ത്രപ്രതാപൽ നൃപരെത്തത്ര പാട്ടിൽ വരുത്തുവോർ.
സത്യധർമ്മപരന്മാരായ് നിത്യം നിഷ്ഠയിൽ വാഴുവോർ 36

അപ്രമാദോദ്യമക്ഷാന്ത്യാ ക്ഷിപ്രം വൈരിപ്രതാപികൾ.
കിഴക്കൻദിക്കു മുഴുവൻ കീഴടക്കി വൃകോദരൻ, 3

വടക്കു പാർത്ഥൻ, നകുലൻ പടിഞ്ഞാറുമതേവിധം
സഹദേവൻ പരം തെക്കും സഹസാ വെന്നു വീര്യവാൻ 38

ഈവണ്ണമൂഴി മുഴുവനിവർ തൻ കീഴടക്കിനാർ.
ഐവരർക്കാഭരിവരും കേവലാർക്കനുമിങ്ങനെ 39

ആറർക്കനുള്ളമ‍ട്ടായീ പാരാപ്പാണ്ഡവവീരരാൽ.
പിന്നെയങ്ങൊരു കാര്യത്താൽ മന്നവർ ധർമ്മനന്ദനൻ 40

തീർത്ഥയാത്രയ്ക്കയച്ചൂ സൽപ്രാർത്ഥ്യസത്യപരാക്രമൻ,
പ്രണനെക്കാൾ പ്രിയപ്പെട്ടുകാണും സഗർഭ്യനായി 41

ദിവ്യസ്ഥിരഗുണംകോലും സവ്യസാചിയെയായവൻ.
പരം തീർത്ഥാടനം ചെയ്തിതൊരൊണ്ടുമൊരുമാസവും 42

ഒരിക്കൽ ദ്വാരകയിലാ ഹരിപാർശ്വമണഞ്ഞവൻ.
അർജ്ജുനൻ ഭാര്യയായ് നേടിയബ്ജസന്നിഭനേത്രയായ് 43

തത്ര കൃഷ്ണന്നനുജയാം ഭദ്രവാണി സുഭദ്രയെ.
ശചിയിന്ദ്രനൊടും ലക്ഷ്മിയുപേന്ദ്രനൊടുമാംവിധം 44

സുഭദ്രയർജ്ജുനനൊടും ശുഭാനന്ദമിണങ്ങിനാൾ.
തർപ്പിച്ചൂ ഖാണ്ഡവംകൊണ്ടിട്ടാപ്പാർത്ഥൻ ഹവ്യവാഹനെ 45

അർജ്ജുനൻ കൃഷ്ണനോടൊത്തു സജ്ജനായ് നൃപസത്തമ!
കൃഷ്ണനോടൊത്തുള്ളർജ്ജുനനും കഷ്ണമുണ്ടായതില്ലതിൽ 46

ശത്രുനാശത്തിലുത്സാഹമൊത്ത വിഷ്ണുവിനാംവിധം.
അഗ്നിയർജ്ജുനനന്നേകീ ഗാണ്ഡീവം ദിവ്യചാപവും 47

അമ്പടുങ്ങാത്തൂണികളും കപിദ്ധ്വജരഥത്തെയും.
ബീഭത്സുമയനേയന്നാ ക്ഷോഭത്തിൽ കാത്ത കാരണാൽ 48

ദിവ്യരത്നാന്വിതസഭ ദിവ്യൻ തീർത്തേകിനാനവൻ;
അതിൽ ദുര്യോധനൻ മന്ദനതിലോഭമിയന്നുതേ. 49

പിന്നെച്ചൂതിൽ ശകുനിയാൽ വെന്നു ധർമ്മതനൂജനെ
കാടു വാഴിച്ചിതേഴാണ്ടു കൂടുമയ്യാണ്ടുമങ്ങനെ. 50

നാട്ടിലജ്ഞാതവാസംതാൻ പതിമ്മൂന്നാമതാണ്ടുമേ
പതിനാലാമാണ്ടു തന്റെ മുതൽ ചോദിച്ചിടുമ്പോഴും, 51

പാണ്ഡാവർക്കതു കിട്ടീലാ പിന്നെപ്പോരിട്ടു നിഷ്ഠുരം
മന്നോർകുലം മുടിച്ചിട്ടു ദുര്യേധനവധത്തൊടും 52

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/182&oldid=156499" എന്ന താളിൽനിന്ന് ശേഖരിച്ചത്