ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രൻ പറഞ്ഞു

ലോകധർമ്മം കാക്കുക നീയാകുലംവിട്ടു സജ്ജനായ്
ആകും ധർമ്മാൽ ഭവാൻ പുണ്യലോകം ശാശ്വതമെത്തുമേ. 6

വിണ്ണിൽ വാഴുമെനിക്കങ്ങു മന്നിൽ വാഴും സഖാവെടോ
പാരിൽ നല്ലോരിടം നോക്കിപ്പരിപാലിക്ക പാർത്ഥിവ! 7

പശുപ്രിയംപരം പുണ്യം ധനധാന്യസമുജ്ജ്വലം
സ്വർഗ്ഗതുല്യം പാല്യമേറ്റം സൗമ്യം ഭോഗ്യഗുണാന്വിതം. 8

അർത്ഥസമ്പൂർണ്ണമിദ്ദേശം ധനരത്നസമന്വിതം
വസുവുള്ളോന്നു വസുധാ വസിക്കൂ ചേദിഭൂമിയിൽ. 9
നാട്ടാരോ ധർമ്മശീലന്മാരേറ്റം സന്തുഷ്ടർ നല്ലവർ
നേരമ്പോക്കിന്നുമേ ഭോഷ്കില്ലിങ്ങു മറ്റെന്തു ചൊൽവതും? 10

പിതാക്കളോടു ഭാഗിക്കാ സുതർ താതഹിതാദൃതർ
ഗോക്കളിൽ ഭാരമേറ്റില്ലാ പോറ്റിടും കൃശരെപ്പരം. 11

ചേദിയിൽ സ്വസ്വധർമ്മസ്ഥർ ജാതിക്കാരൊക്ക മാനദ!
മുപ്പാരിൽ നീയറിഞ്ഞീടാതിപ്പോളില്ലോർക്കിലൊന്നുമേ. 12

ദേവോപഭോഗ്യമായ് ദിവ്യമായി സ്ഥാടികമായിതാ
നാമേകുമീ വിമാനം തേ വ്യോമഗം സിദ്ധമാകുമേ. 13

പരം മർത്ത്യരിൽ നീമാത്രമൊരുവൻ വ്യോമമാർഗ്ഗമേ
നടന്നീടും വിമാനം വാണുടലാണ്ടമരോപമൻ. 14

ഉടൻ തന്നേൻ വൈജയന്തീ വാടാത്താമരമാല തേ
ഇതങ്ങെക്കാക്കുമേ ശസ്ത്രക്ഷതം പറ്റാതെ സംഗരേ. 15

ഇന്ദ്രമാലാഭിധമിതു മന്നവേന്ദ്ര, ഭവാനിനി
ധന്യമപ്രതിമം ലോകരെങ്ങും വാഴ്ത്തുന്ന ചിഹ്നമാം. 16

വൃതവൈരിയവന്നേകീ ചിത്രമാം വേണുദണ്ഡവും
ഇഷ്ടപ്രദാനനിലയിൽ ശിഷ്ടക്ഷയ്ക്കതു സാധകം. 17

ഇന്ദ്രപൂജാർത്ഥമാ നന്നവേന്ദ്രനാ വേണുയഷ്ടിയെ
മന്നിൽ മട്ടൂ കൊല്ലമൊന്നു ചൊന്നിട്ടാ മന്നവോത്തമൻ. 18

അന്നുതൊട്ടിന്നുവരെയും മന്നിൽ യഷ്ടി നടുംക്രമം
മന്നവന്മാർ ചെയ് വതുണ്ടാ മന്നവൻ ചെയ്തവണ്ണമേ. 19

പിറ്റെന്നാലതുയർത്തുന്നൂ മുറ്റും മന്നവസത്തമർ
പുഷ്പചന്ദനവസ്രാദിയർപ്പിച്ചു വിധിയാംവിധം. 20

പൂമാല ചുറ്റിച്ചാർത്തീട്ടുമാമുറയ്ക്കതുയർത്തവേ
പൂജിക്കുന്നൂ ഹംസരൂപി ഭഗവാനെയുമായതിൽ; 21

വസുപ്രീത്യാ വാസവനാ സ്വരൂപം സ്വീകരിപ്പതാം.
മഹേന്ദ്രനേവമുള്ളോരാ മഹാശുഭദപൂജയെ 22

വസു ചെയ്തുതു കണ്ടോതീ വാസവൻ പ്രീതനായ് പ്രഭു.
മനുഷ്യരും വിശേഷിച്ചു മന്നോരും മഹ പൂജയെ 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/187&oldid=156504" എന്ന താളിൽനിന്ന് ശേഖരിച്ചത്