ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയന്നേ നൃപനോടോതീ നായാട്ടിന്നായ് പിതൃക്കൾതാൻ 40

ആ രാജസത്തമൻപേരിൽ പാരം പ്രീതികലർന്നഹോ!
പിതൃകല്പന ലംഘിക്കായ്വതിനാ നരനായകൻ 41

നായാട്ടുചെയ്ത, സൗന്ദര്യശ്രീയാൽ ശ്രീദേവിപോലെയായ്
വിലസുന്നാഗ്ഗിരികയെയലം കാമത്തൊടോർത്തുതാൻ. 42

അശോകം ചെമ്പകം തേന്മാവഴകുള്ളതിമുക്തകം
പുന്ന പിന്നെക്കർണ്ണികാരം ബകുളം ദിവ്യപാടലം 43

ചന്ദനം തെങ്ങു പാച്ചോറ്റി പനന നീർമരുതങ്ങനെ
മറ്റനേകം മാമരങ്ങൾ മുററും സ്വാദുഫലത്തൊടും 44

കുയിൽകൂകും നാദമാണ്ടും സ്വയം വണ്ടു മുരണ്ടുമേ
വസന്തകാലേ വിലസീ വനം ചൈത്രരഥോപമം. 45

കാമാന്ധനായ് ഗിരികയെക്കാണ്മാനില്ലാതെ കണ്ടവൻ
കണ്ട കാട്ടിൽ സഞ്ചരിച്ചുകൊണ്ടു കാമം കലർന്നഹോ! 46

പൂമണക്കെക്കൊമ്പുമൂടിയോമൽത്തളിർ വിളങ്ങവേ
അഴകിൽ പൂങ്കുലകലർന്നശോകം കണ്ടു പാർത്ഥിവൻ 47

ആ മരത്തിൻ നിഴൽപ്പാട്ടിലാ മന്നവനിരുന്നുടൻ
മധുഗന്ധം കലർന്നുള്ള പുതുപ്പൂമണമേറ്റുതേ. 48

ചെറുതെന്നൽക്കാറ്റുമേറ്റു സുരതാനന്ദമാന്നതിൽ
അവന്നു രേത: സ്ഖലനമവിടെപ്പറ്റി കാനനേ 49

സ്ഖലിച്ചശുക്ലം വൃക്ഷത്തിന്നിലയാലേ നരാധിപൻ
കൈക്കൊണ്ടു പാഴായ് വിഴൊല്ലാ ശുക്ലമെന്നു നിനയ്ക്കയാൽ, 50

വൃഥാസ്ഖലിതമാക്കൊല്ലീ രേതസ്സെൻ പത്നിതന്നുടെ
ഋതുവും വെറുതെ പോകൊല്ലിതി കണ്ടു പരം പ്രഭു 51

കാലേ ചിന്തിച്ചു ഭൂപാലനാലോചിച്ചഥ വീണ്ടുമേ
രേതസ്സമോഘമാണെന്നുള്ളതും കണ്ടാ നൃപോത്തമൻ 52

ശുക്ലപ്രസ്ഥാപനം പത്നിക്കൊക്കും കാലമറിഞ്ഞവൻ
ശുക്ലാഭിമന്ത്രണം ചെയ്തിട്ടക്കാലമരികത്തുതാൻ 53

നില്ക്കും പരുന്തിനോടോതീ സൂക്ഷ്മധർമ്മാർത്ഥവിത്തമൻ:
“എൻപ്രീതിക്കിശുക്ലമുടനെൻ പുരത്തിലണയ്ക്ക നീ 54

ഗിരികയ്ക്കേകുകുടനിന്നുതുകാലമവൾക്കെടോ!”
ശ്യേനമായതു വാങ്ങിച്ചുതാനുടൻ പൊന്തി വേഗവാൻ 55

പരം വേഗമെടുത്തിട്ടു പറന്നിതു വിഹംഗമം.
വരും പരുന്തിനേ മറ്റു പരുന്തു പഥി കണ്ടുടൻ 6

എതിർത്തു വിദ്രുതം മാംസമിതെന്നുനിരൂപിക്കയാൽ.
കൊത്തിപ്പട തുടർന്നൂ വ്യോമത്തിൽവെച്ചിരുപേരുമേ 57

സംഗരേ വീണിപോയ് രേതസ്സങ്ങുടൻ യമുനാജലേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/189&oldid=156506" എന്ന താളിൽനിന്ന് ശേഖരിച്ചത്