ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുഷിക്കുമെൻ കന്യകാത്വമൃ‍ഷേ, നിൻ സംഗനത്തിനാൽ.
കന്യാത്വം ദുഷ്ടമായ്പോയാൽ പിന്നെയെങ്ങനെ ഞാൻ മുനേ!
ഗൃഹം പൂകുന്നു ധീമൻ, ഞാനിഹ പാർപ്പാൻ കുഴങ്ങുമേ
ഇതു ചിന്തിച്ചു ഭഗവൻ, വിധിക്കുകിനി വേണ്ടതും. 77
വൈശമ്പായനൻ പറഞ്ഞു

ഇതോതുമവളോടോതിയതിപ്രീത്യാ മുനീശ്വരൻ:
“എന്നിഷ്ടം നീ ചെയ്യുകിലും കന്യയായ് ത്തന്നെ നിന്നിടു.
ഭീരു, വേണ്ടും വരം വേറെ വരിച്ചീടുക ഭാമിനി!
മുൻപാർക്കും പാഴിലായിട്ടില്ലെൻ പ്രസാദം ശുചിസ്മിതേ?” 79

ഇർത്ഥം കേട്ടവളർത്ഥിച്ചാൾ ഗാത്രസൗഗന്ധ്യമുത്തമം
ഭഗവാനായവൾക്കിഷ്ടമാകുന്ന വരമേകിനാൻ. 80

വരം കിട്ടിത്തുഷ്ടിപെട്ടു വരസ്രീഗുണമുള്ളവൾ
സംഗിച്ചിതത്യത്ഭുതകർമ്മങ്ങളുള്ളൃഷിയൊത്തുടൻ. 81

അന്നുതൊട്ടേ ഗന്ധവതിയെന്നു പേർ കേട്ടിതായവൾ
ജനം തൽഗന്ധമൊരു യോജന ദൂരേ മണത്തുതേ; 82

ആക്കാരണാൽ യോജനഗന്ധാഖ്യാനംകൂടി നേടിനാൾ
സ്വഗൃഹം പൂകിനാൻ പിന്നെബ് ഭഗവാനാപ്പരാശൻ. 83

പരമേവം സത്യവതി വരം കൈക്കൊണ്ടു ഹൃഷ്ടയായ്
പരാശരരതാൽ ഗർഭം പരം പെറ്റീടിനാളുടൻ. 84

വീര്യവാൻ യമുനാദ്വീപിൽ പാരാശര്യൻ ജനിച്ചുതേ
മാതാവിൻ സമ്മതം വാങ്ങിച്ചെയ്താൻ തപവുമായവൻ; 85

'ഓർത്തുകൊണ്ടാൽ വേണ്ടതിന്നതങ്ങെത്തുവേ'നെന്നുമോതിനാൻ.
ഇതി ദ്വൈപായനൻ സത്യവതി പെറ്റോൻ പരാശരാൽ 86

ദ്വീപിൽ വെക്കുകയാൽ ബാലൻ ദ്വൈപായനനുമായിതേ.
യുഗംതോറും പാദമറ്റു പോകുമേ ധർമ്മമെന്നതും 87

ആയുശ്ശക്തിക്ഷയം മർത്ത്യർക്കാം യുഗസ്ഥിതിയുള്ളതും.
ബ്രാഹ്മണൻ താനറി‍ഞ്ഞേറ്റം ബ്രാഹ്മണാനുഗ്രഹാർത്ഥമായ് 88

വ്യസിച്ചു വേദമെല്ലാമേ വ്യാസനായതുകാരണാൽ.
അഞ്ചാമതാം ഭാരതമൊത്തഞ്ചാതോത്തുകളോതിനാൻ 89

സുമന്തു ജൈമിനിമുനി പൈലന്മാർക്കും ശുകന്നുമേ
വരിഷ്ഠൻ വരദൻ വന്ദ്യനീ വൈശമ്പായനന്നുമേ; 90

ഭാരതം സംഹിതയവർ വേറേ വേറേ പുകഴ്ത്തിനാർ.
ഭീഷ്മർ ശന്തനുവിൽ പുത്രൻ ഗംഗ പെറ്റുളവായിതേ 91

വസുവീര്യാൽ മഹാവീര്യൻ പ്രസിദ്ധപ്പെട്ട ശക്തിമാൻ,
വേദാർത്ഥവേദി ഭഗവാൻ വിപ്രർഷി പുകഴാണ്ടവൻ 92

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/191&oldid=156509" എന്ന താളിൽനിന്ന് ശേഖരിച്ചത്