ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉണ്ടായ് വന്നു പതിമ്മൂന്നു മുഖ്യദക്ഷകുമാരികൾ 11

അദിതി ദിതി കാലാ ദനായുസ്സ ദനു സിമഹിക
ക്രോധ പ്രാധ തഥാ വിശ്വ വിനതാ കപിലാ മുനി 12

കദ്രുവെന്നിവരാദ്ദക്ഷകന്യമാർ ഭരതർഷഭ
ഇവർതൻ വീര്യസമ്പന്നപുത്രപൗത്രാദ്യസംഖ്യമാം 13

അദിതിക്കീരാറു പുത്രരാദിത്യരഖിലേശ്വരൻ
പറയാമാവർക്കുള്ള പേരും ഞാൻ ഭരതപ്രഭോ 14

ധാതാവങ്ങര്യമാ മിത്രൻ ശുക്രൻ വരുണനംശനം
ഭഗൻ വിവസ്വാൻ പൂഷാവു പത്താമൻ സവിതാവൂമേ 15

പതിന്നൊന്നാമനാം ത്വഷ്ടാവതിൽ പിന്നീടു വിഷ്ണുവും
ആദിത്യർക്കന്തിമനവനാഗ്യനാണു ഗുണങ്ങളാൽ 16

പേരുകേട്ടവര‌ഞ്ചാളാ വീരന്നുടയ 17

കനപ്രഹ്ലാദനവരിൽ ജ്യേഷ്ഠൻ സംഹ്ലാദൻ പിന്നെയുള്ളവൻ
മൂന്നാമവനനുഹ്ലാദൻ പിന്നെയാശ്ശിബി ബാഷ്കളൻ 18

പ്രഹ്ലദന്നു കുമാരന്മാർ മൂന്നുപേർ പേരുകേട്ടവർ
വിരോചനൻ കുംഭനേവം നികുംഭനിവർ ഭാരത 19

വിരോചനന്നേക പുത്രൻ ബലി ഭൂരി പ്രതാപവാൻ
ബലിക്കു വിശ്രുതൻ പുത്രൻ ബാണനെന്നെ മഹാസുരൻ 20

രുദ്രാനുചരനാ ശ്രിമാൻ മഹാകാളാപരാഖ്യനാം
നാല്പതാം ദനുവിന്മക്കളെപ്പേരും പേരുകേട്ടവർ 21

അവരിൽ ജ്യേഷ്ഠനാകു വിപ്രിചിത്തി പുകഴ്ന്നവൻ
ശംബരൻ പിന്നെ നമുചി പുലോമാവതിവിശ്രുതൻ 22

അസിലോമാവഹോ കേശി പിന്നെദ്ദുർജ്ജയദാനവൻ
അയശ്ശിരസ്സശ്വശിരസ്സശ്വശങ്കു മഹാബലൻ 23

പിന്നെഗ്ഗഗനമൂർദ്ധാവൂ വേഗവാൻ കേതുമാതവൻ
സ്വർഭാനുവശ്വശ്വാപതി വൃഷപർ‍വ്വവഥാജാതകൻ 24

അശ്വഗ്രീവൻ സൂക്ഷമനേവം തുഹുണ്ഡനതിവീര്യവാൻ
എകപാത്തേകചക്രാഖ്യൻ വിരൂപാക്ഷൻ ഹരാഹരൻ 25ക

നിചന്ദ്രൻതാൻ നികുംഭൻതാൻ കുപടൻ കപടൻ പരൻ
ശരഭൻ ശലഭൻ പിന്നെസ്സൂര്യനും ചന്ദ്രമസ്സുമേ 26

ഇവരത്രേ പേരുകേട്ടോർ ദനുവിൻമക്കൾ ദാനവർ
വെറെയല്ലോ ദേവകളിൽ സൂര്യനും ചന്ദ്രമസ്സുമേ 27

വെറെയാണീദ്ദാനവരിൽ സൂര്യനും ചന്ദ്രമസ്സുമേ
ഈ വംശക്കാർ പുകഴ്ന്നോരു സത്ത്വവാന്മാർ മഹാബലർ 28

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/199&oldid=156517" എന്ന താളിൽനിന്ന് ശേഖരിച്ചത്