ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രോധവർദ്ധനനെന്നേവമോതിയൊരസുരൻ പരൻ 47

ദണ്ഡദാരാഖ്യനായൊരു മന്നവർഷഭനായിനാൻ
കാലയരാമവർക്കെട്ടു പുത്രരുള്ളവരേവരും 48

ശാർദ്ദൂലവീര്യനായ് ഭൂപശാർദ്ദൂല ധരണീതലേ
ജനിച്ചു മാഗധൻ തത്ര ജയത്സേനനൃപൻ പരം 49

ജ്യേഷ്ഠനങ്ങരശ്രഷ്ഠൻ കാലയരവരെട്ടിലും
രണ്ടാമനവരിൽ ശ്രീമാനണ്ടർകോതനെതിർ നില്പവൻ 50

അപരാജിതനെന്നുള്ള നൃപനായകനായിനാൻ
മൂന്നാമനാം മഹാവീരൻ മഹാമായൻ മഹാസുരൻ 51‌

നിഷാദപതിയായ്ത്തൂർന്നു ഭൂവിൽ ഭീമപരാക്രമൻ
അവരിൽ പിന്നെ നാലമനവിടെച്ചൊന്ന ദാനവൻ 52

ശ്രാണിമാനെന്ന രാജർഷിമണിയായ് ത്തീർന്നു ഭൂമിയിൽ
അഞ്ചാമനവരിൽ പാരം വൻപേറുന്ന മഹാസുരൻ 53

മഹൗജസ്സെന്നു പേരാണ്ട മഹീനായകനായിനാൻ
ആറാമനവരിൽ പാരമേറിവറും മഹാസുരൻ 54

അഭീരുവെന്നു പേരായ നൃപർഷിശ്രേഷ്ഠനായിനാൻ
ഏഴാമനാക്കൂട്ടരിൽ താൻ പാരിൽ ധർമ്മാർത്ഥവേദിയായ് 5

സമുദ്രസേനൻ പാരെങ്ങും പുകഴും നൃപനായിനാൻ
എട്ടാമൻ പിന്നെയക്കാലേയരിൽവെച്ചു നരാധിപ 56

ബൃഹത്തെന്നദ്ധർമ്മശീലമഹീനായകനായിനാൻ
കുക്ഷിയെന്ന മഹാശക്തൻ വിഖ്യാതൻ ദാനവോത്തമൻ 57

പർവ്വതീയാഖ്യനായിത്തീർന്നൂ കാഞ്ചനാചലസന്നിഭൻ
ക്രഥനെന്നു പുകഴ്ന്നീടുമതിശ്രീമാൻ മഹാസുരൻ 58

സൂര്യക്ഷനെന്നു പുകഴും ക്ഷിതിനായകനായിനാൻ
അസുരന്മാർക്കുള്ള സൂര്യൻ ശ്രീമാനാകും മഹാസുരൻ 59

ദരദാഭിധബാൽഹബകനരദേവേന്ദ്രനായിനാൻ
 ഞാൻ മുന്നമേ ക്രാധവശഗണത്തെച്ചൊല്ലിയില്ലയോ 60

മന്നിൽ മന്നവരായി വന്നനുതീർന്നിതാഗ്ഗണമൊക്കയും
മദ്രകൻ കർണ്ണവേഷ്ടൻതാൻ സിദ്ധാർത്ഥൻ കീടകാഭിതൻ 61

സുവീരനാസ്സുബാഹ്വാഖ്യൻ വീരനായുള്ള ബാൽഹികൻ
ക്രഥൻ വിചിത്രൻ സുരഥൻ ശ്രീമാൻ നീലമഹീപഥി 62

ചീരവാസ്സസ്സു കൗരവ്യനെന്നു പേരായ മന്നവൻ
ദന്തവകത്രൻ താനുമേവം ദുർജ്ജയൻ താനുമങ്ങനെ 63

രുഗ്മിയും നൃപശാർ‌ദ്ദൂല ജനമേജയരാജനും
ആഷാഢനാ വായുവേഗൻ ഭൂരിത്ജസ്സമാവിധം 64

ഏകലവ്യൻ സുമിത്രൻ താൻ ഗോമുഖൻ വാടനാധനും
കാരുഷകനൃപന്മാരും ക്ഷേമധൂർത്തിയുമങ്ങനെ 65

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/209&oldid=156529" എന്ന താളിൽനിന്ന് ശേഖരിച്ചത്