ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അരിഷ്ട പെറ്റ മകനായൊരു ഗന്ധർവ്വനായകൻ 84

ഹംസൻ പിറന്നിതു കുരുവംശവർദ്ധനനായഹോ
ധൃതരാഷ്ടാഖ്യാനാം സാക്ഷാൽ വേദവ്യാസതനൂജനായ് 85
ദീർ ഗ്ഘബാഹു മഹാശക്തൻ പ്രജ്ഞാചക്ഷുസ്സു മന്നവൻ
അവന്നു തമ്പിയായിട്ടുള്ളവൻ സത്വബലാധികൻ
അവ്വണ്ണമേ പാണ്ഡുവെന്ന സത്യധർമ്മപരൻ നൃപൻ 87

അത്രിതൻ യോഗ്യനായുള്ള പുത്രൻ പുത്രിജനോത്തമൻ
വിദുരൻതാനെന്നറിക വിദുരൻ ബുദ്ധിമത്തമൻ 88

കലിതന്നംശമായ് ത്തീർന്നൂ ഭൂവി ദുര്യോധനൻ നൃപൻ
ദുർബ്ബുദ്ധിദുർമ്മതി പരം കുരുകീർത്തി കെടുത്തവൻ 89

അവൻ ജഗൽദ്രോഹിയായുള്ളവനാം കലിപുരുൻ
അടച്ചു ഭൂമിയൊക്കെയും മുടിച്ചവനവൻ പ്രഭോ 90

ഭൂനാന്തകരമാം വൈരമവൻ താനെ വളർത്തുവാൻ
പൗലസ്ത്യന്മാർ സോദരന്മാർപ്പോലെ വന്നൊത്ത തമ്പികൾ 91

ക്രൂരകർമ്മാക്കൾ ദുശ്ശാസനാദ്യരാമവർ നൂറു പേർ
ദുർമ്മുഖൻ ദുസ്സഹൻ മറ്റുമമ്മട്ടുള്ളവരൊക്കയും 2

ദുര്യോധനസഹായക്കാർ പൗലസ്ത്യന്മാർ കുരുപ്രഭോ
യുയുത്സു വൈശ്യാതനയൻ ധാർത്തരാഷ്ടൻ ശതാൽ പരൻ 93

ജനമേജയൻ പറഞ്ഞു
ജ്യഷ്ഠാനുക്രമമായിട്ടീ നൂറ്റുപേരുടെ പേരുകൾ
ധാർത്തരാഷ്ടക്രമം ചേരുംമട്ടു ചൊല്ലിത്തരേണമേ 94

വൈശമ്പായനൻ പറഞ്ഞു
ദുര്യോധനൻതാൻ യുയുത്സു പിന്നെദ്ദുശ്ശാസനൻ പരം
ദുസ്സഹൻ ദുശ്ശളൻ പിന്നെ ദുർമ്മുഖൻ താനതിൽ പരം 95

വിവിംശതി വികർണ്ണൻ താൻ ജലസസസന്ധൻ സുലോതനൻ
വിന്ദാനുവിന്ദർ ദുർദ്ധർഷൻ സുബാഹു ദുഷ് പ്രധർഷണൻ 96

ദുർമ്മർഷണൻ ദുർമുഖനും ദുഷ്കർണ്ണൻ കർണ്ണനങ്ങനെ
ചിത്രോപചിത്രർ ചിത്രാക്ഷൻ ചാരുചിത്രനഥാംഗദൻ 97


ദുർമ്മദൻ ദുഷ് പ്രധർഷൻ താൻ വിവിൽസു വികിടൻ സമൻ
ഊർണ്ണനാഭൻ പത്മനാഭൻ പിന്നെ നന്ദോപനന്ദകർ 98

സേനാപതി സുഷേണാഖ്യൻ കുണ്ഡോദരമഹോദരൻ
ചിത്രബാഹൂ ചിത്രവർമ്മൻ സുവർമ്മൻ ദുർവ്വിമോചനൻ 99

അയോബാഹു മഹാബാഹു ചിത്രചാൻ സുകുണ്ഡലൻ
ഭീമവേഗൻ ഭീമബലൻ വലാകീ ഭീമവിക്രമൻ 100

ഉഗ്രായുധൻ ഭീമശരൻ കനകായുർദൃഢായുധൻ
ദൃഢവർമ്മൻ ദൃഢക്ഷത്രൻ സോമകീർത്തിയനൂദരൻ1 101

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/211&oldid=156532" എന്ന താളിൽനിന്ന് ശേഖരിച്ചത്