ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജരാസന്ധൻ സത്യസന്ധൻ ദൃഢസന്ധൻ സഹസ്രവാൿ
ഉഗ്രശ്രവസ്സുഗ്രസനൻ ക്ഷമധൂർത്തിയുമങ്ങനെ 102

അപരാജിൽ പണ്ഡിതകർ വിശാലാക്ഷൻ ദുരാധനൻ
ദൃഢഹസ്തൻ സുഹസ്തൻതാൻ വാതവേഗൻ സുവർച്ചനും 103

ആദിത്യകേതു ബഹ്യാശി നാഗദത്താനുയായികൾ
നിഷംഗി ദണ്ഡി കവചി ദണ്ഡധാരൻ ധനുർഗ്രഹൻ 104

ഉഗ്രൻ ഭീമധരൻ വീരൻ വീരബാഹുവലോലുപൻ
അഭയൻ രൗദ്രകർമ്മാവു പിന്നെദൃഢരഥൻ പരൻ 105

അനാധൃഷ്യൻ കുണ്ഡഭേദി വിരാവീ ദീർഗ്ഘലോചനൻ
ദീർഗ്ഘബാഹു മഹാബാഹു വ്യൂഢോരു കനകാംഗദൻ 106

കുണ്ഡജൻ ചിത്രകൻ പിന്നെ നൂറ്റിന്മേലാണു ദുശ്ശള
യുയുത്സു വൈശ്യാതനയൻ നൂറ്റൊന്നാം ധൃതരാഷ്ട്രജർ 107

എന്നിപ്രകാരം നൂറ്റൊന്നും കന്യയേയും പറഞ്ഞു ഞാൻ
ജ്യേഷ്ഠാനുക്രമവും പേരിന്നൊട്ടു ചേരും ക്രമത്തിലാം 108

മറ്റും തേരാളികളിവരേറ്റം യുദ്ധവിഗ്ദ്ധരാം
ഏവരും ദേവവിഞ്ജാന്മാരേവം ശാസ്ത്രവിചക്ഷണർ 109

ഏവരും യുദ്ധശാസ്ത്രഞ്ജർ വിദ്യാഭിജനശാലികൾ
എല്ലാവരും ചേർന്നിരിക്കും മല്ലാക്ഷികളെ വേട്ടുടൻ 110

കാലേ നോക്കിസ്സിന്ധൂരാജജയദ്രഥനു കൗരവൻ
ശകുനിക്കും സമ്മതമായ് നല്കീ ദുശ്ശളയെപ്പരം 111

ധർമ്മാംശമെന്നറിഞ്ഞാലും ധർമ്മനി‍ഷ്ഠൻ യുധിഷ്ഠിരൻ
ഭീമൻ വാതാംശജൻ ദേവരാജാംശോത്ഭവർജ്ജൂനൻ 112

അശ്വിനീദേവർതന്നംശം നകുലൻ സഹദേവനും
ച്ചൊവ്വെഴും രൂപസൗന്ദര്യാൽ സർവ്വലോകകമനോഹരൻ 113

വർച്ചസ്സെന്നു പറഞ്ഞിട്ടുള്ളാച്ചന്ദ്രസുതനൂർജ്ജിതൻ
അഭിമന്യൂ പുകഴ്ന്നീട്ടുള്ളർജ്ജൂനാത്മജനായിനാൻ 114

അവന്റെയവതാരത്തിൽ സോമൻ വാനോരൊടോതിനാൻ
ചന് ദ്രൻ പറഞ്ഞു
ഞാൻ തരില്ലെൻ പ്രാണനിലും മേലാമെൻ പ്രിയപുത്രനെ 115

കരാറു ചെയ്തുവെന്നാലെ തരുള്ളു ശരിയാംവിധം
സുരകാര്യം നമുക്കിഷ്ടതരമാണസുരക്ഷയം 116

അതിന്നെത്തീടുമീ വർച്ചസ്സധികം ഭൂമി പാർത്തിടാ

നാരായണൻ തോഴരാകുന്നോരൈന്ദ്രിയുളവാകുമേ 117
അർജ്ജുനാഖ്യൻ പാണ്ഡുപുത്രനൂർജ്ജിതോഗ്രപരാക്രമൻ
അവന്നിവൻ പുത്രനായ് ബ്ഭവിച്ചിചും മഹാരഥൻ 118

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/212&oldid=156533" എന്ന താളിൽനിന്ന് ശേഖരിച്ചത്