ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാകരാംശമാകുന്നിതവനെന്നു ധരിക്ക നീ
നാരായണാഖ്യാനാം നിത്യൻ ദേവദേവേശനില്ലയോ 152

അവന്റെ സാക്ഷാലംശംതാൻ വസുദേവൻ പ്രതാപവാൻ
ശേഷനാഗേശംശമത്രേ ബലഭഭ്രൻ മഹാബലൻ 153

സലൽക്കുമാരൻ പ്രദ്യുമ്നൻതാനെന്നറിക വീര്യവാൻ
ഏവം നാനാ മനുഷ്യേന്ദ്രൻ ദേവാംശങ്ങൾ പെരുത്തിവാ 154

ജനിച്ചു വാസുദേവന്റെ കുലത്തിൽ കുലവർദ്ധനർ
മുന്നം ഞാനുചെയ്തുള്ളോരാപ്സരോഗണവും വിഭോ 55

മന്നിൽ വന്നൂ പിറന്നൂ ദേവേന്ദ്രജ്ഞയ്ക്കും ശമോടിഹ
പതിനാറായിരം ദേവമതിനേർമുഖിവാരവർ 156

മന്നിൽ ശ്രൂവാസുദേവന്റെ പത്നിമാരായ് പിറന്നുതേ
ശ്രീദേവി സാക്ഷാലംശത്താൽ ഭൂതലേ രതികാരണാൽ 157

രുക്മിണീദേവിയായിട്ടു ജനിച്ചു ഭീഷ്മകാന്വയേ
അംശത്തോടും ശചീദേവി ദ്രൗപദീദേവിയായിഹ 158

ദ്രുപദന്റെ കുലത്തിങ്കൽ ദേവിയിങ്കൽ പിറന്നുതേ
മുണ്ടിയല്ലധികം നീണ്ടുമല്ലുല്പസുഗന്ധിനി 159

പൊയ്ത്താർനേർമിഴി സുശ്രോണി മുകിൽവാർക്കുഴലാൾമണി
എല്ലാ ലക്ഷണവും ചേർന്നിട്ടുള്ളോൾ വൈഡ്യൂര്യമൊത്തവൾ 160

അഞ്ചു പേർ പുരുഷന്ദ്രർക്കും നെഞ്ചിണക്കിയണയ്ക്കുവോൾ
സിദ്ധിയും ധൃതിയും പിന്നെയഞ്ചുപേർക്കമ്മയാമവൾ 161

കുന്തിമാദ്രകളാകുന്നു ഗാന്ധാരി മതിതന്നെയാം
ദേവാസുരന്മാർ ഗന്ധർവ്വവാപ്സരോരാക്ഷസരിങ്ങനെ 162

ഇവർക്കംശാവതരണമേവം മന്നവ ചൊല്ലിനേൻ
മന്നിൽ വന്നൂ പിറന്നോരു മന്നോർ പോരിൽ മദിപ്പവർ 163

മാന്യമാം യുദുവംശത്തിൽ വന്നുതീർന്നവരുത്തമർ
ബ്രാഹ്മണന്മാർ‍ ക്ഷത്രിയരാ വൈശ്യന്മാരിവർജന്മമേ 164

ധന്യം യശസ്യം പുത്രീയമായുഷ്യം വിജയാവഹം
ശ്രദ്ധയോടും കേട്ടിടേണ്ടുന്നതീയംശാവതാരണം 165

ദേവഗന്ധർവ്വരക്ഷോംശാവതാരം കേട്ടുവെങ്കിലോ
സൃഷ്ടിക്ഷയജ്ഞനായ്ത്തീരും കേണീടാ സങ്കടത്തിലും 166

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/215&oldid=156536" എന്ന താളിൽനിന്ന് ശേഖരിച്ചത്