ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഴിപോലെ കലങ്ങാത്തോനൂഴിപോലെ സഹിപ്പവൻ

സത്സമ്മതൻ നൃപനവൻ പ്രസന്നപുരരാഷ്ടവാൻ 14
വീണ്ടും ധർമ്മക്രിയകളാൽ കൊണ്ടാടിച്ചു ജനങ്ങളെ

69.ദുഷ്യന്തന്റെ നായാട്ടു്
 ദുഷ്യന്തൻ ഒരിക്കൽ നായാട്ടിനായി കാട്ടിലെത്തുന്നു.പല മൃഗങ്ങളെയും വേട്ടയാടുന്നു.സരസമായ മൃഗയാവർണ്ണന
ജനമേജയൻ പറഞ്ഞു
 യോഗ്യനാം ഭരതൻതന്റെ ജന്മവും ചരിതങ്ങളും
ശകുന്തളോൽപത്തിയും മേ കേൾക്കുവാനുണ്ടൊരാഗ്രഹം 1

വീരനായൊരു ദുഷ്യന്തൻ ചരിതം വിസ്തരിച്ചിനി
അറിവേറ്റും ഭഗവാൻ ചൊല്ലിയറിയാനേറ്റമാഗ്രഹം 2

വാശമ്പായനൻ പറഞ്ഞു
ഒരിക്കലാ മഹാബാഹു പെരുകും പടയോടുടൻ 3

നാനാ ഗജാശ്വന്വനായ് കാനനാന്തരമേറിനാൻ
ചതുരംഗപ്പട ബഹുചരുരം കൂടെയൊത്തവൻ 4

പെരുത്തു വീരർ വാൾ വേലും ഗദയും നല്ലുലക്കയും
പ്രാസവും തോമരവുമായ് പ്രോത്സാഹാൽ പിൻതുടർന്നവൻ 5

വീരന്മാർക്കുള്ളട്ടഹാസം ശംഖഭേരനാദവും
പരം തേരൊലിയെന്നല്ല കരിഗംഭീരനാദവും 6

നാനാശസ്ത്രങ്ങൾ കൈക്കൊണ്ട നാനാവേഷഭടർക്കുടൻ
ഹയശബ്ദങ്ങൾ കലരുമാർപ്പും കൂക്കിവിളിക്കലും 7

ഏവം കോലാഹലം കൂടിയാ വീരനൃപയാത്രയിൽ
വെണ്മാടത്തട്ടു കയറിപ്പെണ്മാൻമിഴികളപ്പൊഴെ 8

എഴുന്നള്ളത്തിലാക്കീർത്തിയെഴുന്നവരിൽ മുൻപനായ്
വൃത്രാരിയൊത്ത വിദ്വേഷിവിത്രാസി നൃപവീരനെ 9

കണ്ടു കാമിനിമാരോർത്തിതണ്ടർകോനിവനെന്നഹോ
'ഇവനാണാ നരവ്യാഘ്രൻ സമരേ വസുവിക്രമൻ 10

ഇവന്റെ കൈയൂക്കിൽപ്പെട്ടാലവിടെത്തീർന്നു വൈരികൾ
എന്നോരോന്നോതിയാ സ്ത്രീകൾ നന്ദിയോടെ നരേന്ദ്രനെ 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/217&oldid=156538" എന്ന താളിൽനിന്ന് ശേഖരിച്ചത്