ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊന്മാല നല്ല വസൂങ്ങൾ നന്മയിൽ പട്ടണങ്ങളിൽ
നിർമ്മിച്ചവകളായുള്ള പൊന്മണികുണ്ഡലങ്ങളും 2

നിനക്കു നല്കിടുന്നേൻ ഞാൻ നിഷ്കാദിയജനിങ്ങളും
രാജ്യമെല്ലാം നിനക്കേകാം പൂജ്യേ, നീ ഭാര്യയാക മേ. 3

ഭീരു, ഗാന്ധർവ്വമാകുന്ന വിവാഹം ചെയ്ക സുന്ദരി!
വിവാഹങ്ങളിൽവെച്ചേറ്റം മുഖ്യം ഗാന്ധർവ്വമാണുപോൽ. 4

ശകുന്തള പറഞ്ഞു
ഫലം കൊണ്ടുവരാനച്ഛനാശ്രമം വിട്ടിറങ്ങിനാൻ
മുഹൂർത്തം കാക്കുകദ്ദേഹമെന്നെയങ്ങയ്ക്കു നല്കിടും. 5

ദുഷ്യന്തൻ പറഞ്ഞു
വരാംഗി, നീയെന്നെയംഗീകരിപ്പാനാഗ്രഹിപ്പൂ ഞാൻ
നിനക്കുവേണ്ടി നില്ക്കുന്നേൻ നിന്നിലാണെന്മനസ്സെടോ. 6

ആത്മാവിൻ ബന്ധുവാത്മാവാ, ണാത്മാവാത്മാവിനാശ്രയം,
ആത്മാവിനാലേ ധർമ്മത്താലാത്മദാനം കഴിക്ക നീ. 7

ധർ‍മ്മശാസൂ വിവാഹങ്ങൾ ചുരുക്കിച്ചൊൽവതെട്ടുതാൻ:
ബ്രാഹ്മം ദൈവം പിന്നെയാർഷം പ്രജാപത്യാഖ്യമാസുരം 8

ഗാന്ധർവ്വവും രാക്ഷസം പിന്നെപ്പൈശാചംതന്നെയഷ്ടമം.
ക്രമാലിവകൾ ധർമ്മ്യങ്ങളെന്നാൻ സ്വായം ഭൂവൻ മനു 9

ആദ്യത്തെ നാലും മുഖ്യങ്ങളത്രേ വിപ്രർക്കതോർക്ക നീ.
മുറയ്ക്കാറും ക്ഷത്രിയർക്കും ധർമ്മ്യമാകുമനന്ദിതേ! 10

മന്നോർക്കാവാം രാക്ഷസവും വിൾശൂദ്രർക്കൊക്കുമാസുരം.
അഞ്ചിൽ മൂന്നും ധർമ്മമാകുമധർമ്മംതന്നെ രണ്ടിഹ 11

പൈശാചമാസുരം താനും ചെയ്തീടരുതൊരിക്കലും.
ഈ വിധിപ്പടി ചെയ്യണം ധർമ്മത്തിന്നിതുതാൻ ഗതി 12

ഗാന്ധർവ്വവും രാക്ഷസവും ധർമ്മ്യമെന്നോർക്കു മാഴ്കൊലാ;
വേവ്വേറെയും കലർത്തീട്ടും ചെയ്യാമില്ലിഹ സംശയം. 13

സകാമനാമെനിക്കെന്നാൽ നീ സകാമ വരാംഗനേ!
ഗാന്ധർവ്വമാം വിവാഹത്താൽ ഭാര്യയായീടവേണമേ. 14

ശകുന്തള പറഞ്ഞു
ധർമ്മമാർഗ്ഗമിതെന്നാലെന്നാത്മസ്വാതന്ത്ര്യമോർക്കിലും
പൗരവേന്ദ്ര, പ്രദാനത്തിൽ പാരം കേളെന്റെ നിശ്ചയം. 15

സത്യം ചെയ്യുക ഞാനിപ്പോൾ പ്രത്യേകം ചൊല്ലിടുന്നതിൽ
എന്നിലുണ്ടായ് വരും പുത്രൻ നിന്നനന്തരമൂഴിയിൽ 16

യുവരാജാവാകവേണം ചൊന്നേൻ മന്നവ, വാസ്തവം
ഏവം ചെയ്യാമെന്നുവെച്ചാലാവാം നമ്മൾക്കു സംഗമം. 17

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/227&oldid=156549" എന്ന താളിൽനിന്ന് ശേഖരിച്ചത്