ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കണ്വൻ പറഞ്ഞു

നിനക്കുവേണ്ടിയവനിൽ ഞാനൊട്ടേറെ പ്രസന്നനാം
അഭിഷ്ടവരമെന്നോടു ശുഭേ, വാങ്ങീടുകിന്നു നീ. 33

വൈശമ്പായനൻ പറഞ്ഞു
വരം വാങ്ങിച്ചു ദുഷ്യന്തസുഖത്തിനു ശകുന്ത
ധർമ്മഷ്ഠഭാവവും രാജ്യസ്ഥൈര്യവും പൗരവർക്കഹോ! 34

   ====74.ശകുന്തളാസ്വീകാരം====

ശകുന്തളയ്ക്ക് ഒരു പുത്രൻ ജനിക്കുന്നു. കുട്ടിയുട സാമർത്ഥ്യംകണ്ട ആശ്രമവാസികൾ അവനു സർവ്വദമനൻ എന്നു പേരിട്ടു. യൗവരാജ്യാഭിഷേകത്തിനു പ്രായമായി എന്നു കണ്ടപ്പോൾ കണ്വൻ പുത്രനോടുകൂടി ശകുന്തളയെ ഭർത്തൃഗൃഹത്തിലേക്കയയ്ക്കുന്നു. ആദ്യം രാജാവു് ആ കണ്വപുത്രിയെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു. ദുഷ്യന്തനും ശകുന്തളയുമായുള്ള സംവാദം. ഒടുവിൽ രാജാവു ശകുന്തളയെ സ്വീകരിക്കുകും ശകുന്തളാപുത്രനെ യുവരാജാവായി അഭിഷേചിക്കുകയും ചെയ്യുന്നു. ആ രാജാവിനു ഭരതൻ എന്ന പേരുണ്ടായതു്. ഭാരതവംശം


വൈശമ്പായനൻ പറഞ്ഞു
ശകുന്തളയൊടാസ്സത്യം ദുഷ്യന്തൻ ചെയ്തു പോകവ
ഗർഭം തികഞ്ഞു പെറ്റാളാത്തന്വി വീരകുമാരനെ. 1

മുപ്പാരിലും പുകഴ്ന്നോനായ് ദീപ്തവഹ്നിപ്രതാപനായ്
രൂപൗദാര്യഗുണം കൂടും ദുഷ്യന്താത്മജനെ പ്രഭോ! 2

ജാതകർമ്മാദിവിധികൾ കണ്വൻ പുണ്യമെഴും മുനി
വിധിയാംവണ്ണമേ ചെയ്താനാദ്ധീമാന്റെ വളർച്ചയിൽ. 3

വെളുത്തു കൂർത്ത പല്ലുള്ളോൻ സിംഹതുല്യദൃഢാംഗവാൻ
കൈചക്രരേഖയും കട്ടിത്തലയും കെല്പുമുള്ളവൻ 4

കുമാരൻ ദേവപുത്രാഭൻ ക്രമാൽ വേഗം വളർന്നുതേ.
ബാലനാറു വയസ്സായ കാലം കണ്വാശ്രമസ്ഥലേ 5

സിംഹം വ്യാഘ്രം പന്നി പോത്തു ഗജമെന്നീ മൃഗങ്ങളെ
പിടിച്ചാശ്രമവൃക്ഷത്തിൽ ബന്ധിച്ചു ബലവാനവൻ 6

കയറിട്ടുമിണക്കീട്ടും കളിച്ചോടിനടന്നുതേ.
അന്നായിവന്നു പേരിട്ടു കണ്വാശ്രമനിവാസികൾ 7

ആവട്ടേ സർവ്വദമനനേവർക്കും ദമകൃത്തിവൻ*
ഈമട്ടു സർവ്വദമനനാമം നേടീ കുമാരകൻ 8

വിക്രമം ബലമോജസ്സെന്നീഗ്ഗുണങ്ങൾ തികഞ്ഞവൻ.
അവനെപ്പാർത്തുമാക്കണ്വനവന്റെ തൊഴിൽ പാർത്തുമേ 9

യൗവരാജ്യത്തിനായെന്നാശ്ശകുന്തളയൊടോതിനാൻ.
തൽബലം കാൺകയാൽ കണ്വൻ കല്പിച്ചൂ ശിഷ്യരോടുടൻ. 10

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/229&oldid=156551" എന്ന താളിൽനിന്ന് ശേഖരിച്ചത്