ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹിമവന്മലമേൽ നിന്നെ നിർമ്മാല്യംപോലെ വിട്ടവൾ 75

നിന്നച്ഛനും നിർദ്ദയൻതാൻ ക്ഷത്രിയാന്വയനാണവൻ
വിശ്വാമിത്രൻ ബ്രാഹ്മണത്വം കാമിക്കും കാമമോഹിതൻ. 75

മേനകാ‍ദേവി നിന്നമ്മ പിതാവോ മുനിസത്തമൻ
അവർക്കപത്യം നീയെന്തെ പുംശ്ചലിപ്പടിയോതുവാൻ? 77

ചെവി കേളാതൊരീ വാക്യം ചൊല്ലുവാൻ നാണമില്ലയോ?
വിശേഷിച്ചെന്റെ മുൻപാകെ, ദുഷ്ടതാപസി, പോക നീ. 78

ആ മഹർഷിശ്രേഷ്ഠനെ,ങ്ങെങ്ങപ്സരോമണി മേനക?
നീയെങ്ങഹോ! കൃപണയാം താപസീവേഷധാരണീ? 79
മുതിർച്ചയുള്ള നിൻ പുത്രൻ ബാലകൻ ബലവാനിവൻ
അല്പകാലംകൊണ്ടു സാലസ്തംഭംപോലെ വളർന്നിതോ? 80

നികൃഷ്ടമത്രേ നിൻ ജന്മം ചൊൽവതും പുംശ്ചലിപ്പടി
യദൃച്ഛയാ പിറന്നേക്കാം കാമത്താൽ മേനകയ്ക്കു നീ. 81

എൻ പ്രത്യക്ഷത്തിലല്ലൊന്നും നീ ചൊല്ലുവതു താപസി!
നിന്നെ ഞാനറിയില്ലേതോ തോന്നുംപടി നടക്ക നീ. 82
ശകുന്തള പറഞ്ഞു
കടുകൊക്കുന്ന പഴുതും നൃപ,നീ കാണുമന്യനിൽ
കൂവളക്കായ്ക്കൊത്തതുംതാൻ തങ്കൽ കാണ്മീല കാണ്കിലും. 83

വാനോർവർഗ്ഗേ മേനകയാ വാനോർ മേനകയൊത്തവർ ണ
എൻ ജന്മമത്രേ ദുഷ്യന്ത്യ, നിൻ ജന്മത്തിലുമുത്തമം. 84

മന്നിൽ മന്നവ, നീ ചുറ്റും വിണ്ണിൽ ഞാൻ സഞ്ചരിക്കുമേ
നാം തമ്മിലന്തരം മേരുക്കുന്നും കടുകുമൊക്കുമേ. 85

ഇന്ദ്രവിത്തേശവരുണയക്ഷന്മാർകളുടേയുമേ
ഗൃഹങ്ങളിൽ സഞ്ചരിപ്പോൻ പ്രഭാവം കാണ്ക മേ നൃപ! 86

ചൊല്ലുള്ളതിനു സത്യംതാൻ ചൊല്ലാമനഘ, ഞാനതും
വൈരംകൊണ്ടല്ല ദൃഷ്ടാന്തം ചേരാനാണേ പൊറുക്കണേ! 87

വിരൂപനും ദർപ്പണത്തിൽ സ്വരൂപം നേക്കിടുംവരെ
അന്യനെക്കാൾ സുന്ദരൻ താനെന്നുറപ്പായ് നിനയ്ക്കുമേ. 88

മുകരത്തിൽ തന്മുഖത്തിൻ വികൃതസ്ഥിതി കാണ്കിലോ
തിരിച്ചറിഞ്ഞിടും താനും പരനും തമ്മിലന്തരം. 89

അതിസുന്ദരനാരേയുമതിൽ നിന്ദിക്കയില്ലിഹ
അതിവായാടി മറ്റുള്ളോർക്കതിയായ് കുറവോതിടും. 90

മൂർഖനന്യൻ പറഞ്ഞീടും ശുഭാശുഭവചസ്സിലെ
അശുഭംതാൻ ഗ്രഹിച്ചീടും പുരീഷം പന്നിപോലഹോ! 91

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/234&oldid=156557" എന്ന താളിൽനിന്ന് ശേഖരിച്ചത്