ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

315
ദേവയാനിയിലുണ്ടായീ യദു തുർവ്വസുവെന്നവർ
ദ്രുഹ്യുതാനനുതാൻ പൂരു ശർമ്മിഷ്ഠയിലുദിച്ചവർ. 35

അവനൊട്ടേറെ നൂറ്റാണ്ടു ധർമ്മത്താൽ കാത്തു ലോകരെ
സൗന്ദര്യം കളയും ഘോരജരയിൽപ്പെട്ടു നാഹുഷൻ 36

പേർത്തും ജരാതുരൻ ഭൂപൻ പുത്രരോടോതിനാനവൻ
യദുതുർവ്വുവാദ്രുഹ്യുവനുപൂരുക്കളോടഹ ! 37

"യൗവനംപൂണ്ടു കാമത്താൽ യുവതീജനമൊത്തു ഞാൻ
ക്രീഡിപ്പാനാഗ്രഹിക്കുന്നേൻ തുണച്ചീടുക പുത്രരേ!” 38


ദേവയാനീസുതൻ ചൊന്നനവനോടുടനഗ്രജൻ:
“എന്തു വേണ്ടു യൗവനം കൊണ്ടെന്തു ചെയ്യേണ്ടു ഞങ്ങൾ തേ.”
യയാതി ചൊല്ലിനാ"നെന്റെ ജരയങ്ങേറ്റുവാങ്ങണം
നിന്റെ യൗവനമേറ്റീ ഞാൻ ചരിപ്പേൻ വിഷയങ്ങളെ 40

ദീർഗ്ഘസത്രം ചെയ്തൊരെനിക്കുശനശ്ശാപമൂലമായ്
കാമസൗഖ്യം കുറഞ്ഞു ഞാൻ കാമം കേഴുന്നു മക്കളേ! 41

എൻ വാർദ്ധക്യം വാങ്ങിയൂഴി കാക്കൂ നിങ്ങളിൽവെച്ചൊരാൾ
യുവദേഹംപൂണ്ടു ഞാനോ കാമസൗഖ്യമിയന്നിടാം.” 42

അവന്റെ ജര വാങ്ങീലാ യദുതൊട്ടവരാരുമേ
അവനോടോതിനാൻ പൂരു കനീയാൻ സത്യവിക്രമൻ: 43

“രാജൻ പുതിയ മെയ്യാണ്ടു യൗവനം പൂണ്ടു വാഴുക
ജര വാങ്ങിച്ചു രാജ്യത്തെക്കാക്കാം നിൻ കല്പനയ്ക്കു ഞാൻ.” 44

എന്നോടോതിയപ്പോൾ രാജർഷി തൻ താപോവീര്യശക്തിയാൽ
മഹാത്മാവായ മഹനിൽ കയറ്റീ ജരയെപ്പരം. 45

പൂരുവിൻ പ്രായമേറ്റിട്ടു യൗവനം പൂണ്ടു പാർത്ഥിവൻ
യയാതിതൻ വയസ്സേറ്റു രാജ്യം പാലിച്ചു പൂരുവും. 46

പിന്നെയൊരായിരം വർഷമൊന്നുപോലെ യയാതിതാൻ
പാർത്ഥിവപ്രഭുശാർദ്ദൂ ലസമവിക്രമൻ 47

തൻ പത്നിമാരൊത്തു ചിരമൻപിൽ ക്രീഡിച്ചു സൗഖ്യമായ്;
വിശ്വാചിയൊത്തും ക്രീഡിച്ചൂവീരൻ ചൈത്രരഥേ വനേ. 48

എന്നിട്ടും കാമസംതൃപ്തി വന്നീലാ കീർത്തിമാനഹോ!
പരം പിന്നെ വിചാരിച്ചാ നരേന്ദ്രൻ പാടിയിങ്ങനെ: 49

“കാമം കാമോപഭോഗത്താൽ ശമിച്ചീടില്ലൊരിക്കലും
ഹവിസ്സിനാലഗ്നിപോലെ വീണ്ടും വർദ്ധിച്ചുവന്നിടും. 50

രത്നസമ്പൂർണ്ണയാം ഭൂമി സുവർണ്ണം പൈക്കൾ നാരികൾ
ഒരാൾക്കിതൊന്നും തൃപ്തിക്കില്ലെന്നോർത്താലേ ശമം വരൂ. 51

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/240&oldid=156564" എന്ന താളിൽനിന്ന് ശേഖരിച്ചത്