ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

324

ധർമ്മസോദരീ , നീയെന്നോടിമ്മട്ടോതൊല്ല സുന്ദരി!
മുഷിച്ചിലേതുമില്ലാതെ സുഖമായിങ്ങു വാണു ഞാൻ; 14

യാത്രചൊല്ലുന്നു ഞാൻ പോട്ടേ മാർഗ്ഗേ നന്മ നിനയ്ക്കു നീ.
ധർമ്മം തെററാതിടയ്ക്കൊക്ക നന്മയോടോർക്കുകന്നെ നീ 15

തെററു കൂടാതെ കരുതിഗ്ഗുരുശുശ്രൂഷ ചെയ്യുക.
ദേവയാനി പറഞ്ഞു
ധർമ്മകാമത്തിനർത്ഥിക്കുമെന്നെക്കൈവിടുമെങ്കിലോ 16

പിന്നെക്കച, ഫലിച്ചീടാ നിനക്കീ വിദ്യ നിശ്ചയം.
കചൻ പറഞ്ഞു
ഗുരുപുത്രിയതെന്നും മൽഗുരു ചൊല്ലാഞ്ഞുമാണു ഞാൻ 17

കുററംകൊണ്ടല്ല കൈവിട്ടതിഷ്ടംപോലെ ശപിക്കെടോ.
ഋഷിധർമ്മം ചൊല്ലുമെന്നെദ്ദേവയാനി, വൃഥൈവ നീ 18

ശപിച്ചിതല്ലോ കാമത്താൽ ധർമ്മത്താലല്ല നിശ്ചയം .
അതിനാൽ നിന്റെ കാമംപോലതു സാധിക്കയില്ലടോ 19

ഋഷിപുത്രൻ നിന്റെ പാണിഗ്രഹണം ചെയ്തിടാ ദൃഢം.
ഫലിക്കില്ലാ വിദ്യയെന്നും നീ ചൊന്നവിധമായ്‌വരാ 20

ഞാൻ പഠിപ്പിക്കുമവനീ വിദ്യ പിന്നെപ്‌ഫലിച്ചീടും.
വൈശമ്പായനൻ പറഞ്ഞു
ദേവയാനിയൊടീവണ്ണം ചൊല്ലി ദ്വിജവരൻ കചൻ 21

ദേവരാജപുരത്തേക്കു ജവമോടെത്തി സത്തമൻ.
വന്നെത്തുമവനെക്കണ്ടെട്ടിന്ദ്രാദിസുരരൊക്കെയും 22

ബൃഹസ്പതിയെ മാനിച്ചു കചനോടേവമോതിനാർ.
ദേവകൾ പറഞ്ഞു
ഞങ്ങൾക്കുവേണ്ടിയാചാര്യകർമ്മം നീ ചെയ്കകാരണം 23

യശസ്സെന്നും നശിക്കില്ലാ ഭാഗഭാക്കായിയും വരും.

====78.ദേവയാനീകോപം.====

 ദേവയാനിയും ശർമ്മിഷ്ഠയും തമ്മിലുണ്ടായ കലഹവും വാഗ്വാദവും.
ശർമ്മിഷ്ഠ ദേവയാനിയെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു.നായാട്ടി
നായി കാട്ടിലെത്തിയ യയാതി അവളെ കിണറ്റിൽനിന്നു കരകയററുന്നു.
ഞാൻ വൃഷപർവ്വാവിന്റെ കൊട്ടാരത്തിലേക്കില്ലെന്നുള്ള ദേവയാനി
യുടെ നിർബന്ധവും ശുക്രനും ദേവയാനിയും തമ്മിലുള്ള സംഭാഷണവും.
<poem>

വൈശമ്പായനൻ പറഞ്ഞു
 വിദ്യ നേടികചൻ വന്നിട്ടൊത്തു നന്ദിച്ചു ദേവകൾ
കചങ്കൽനിന്നിട്ടാ വിദ്യ വാങ്ങീട്ടേററം കൃതാർത്ഥരായ്. 1

എല്ലാവരും ചെന്നുകൂടി ദേവരാജനോടോതിനാർ:
“വിക്രമത്തിൽ കാലമായീ ശക്ര, കൊല്കരീവീരരെ.” 2

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/249&oldid=156573" എന്ന താളിൽനിന്ന് ശേഖരിച്ചത്