ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

325
എന്നു വാനോർകളെന്നിച്ചു ചൊന്നപ്പോൾ സമ്മതിച്ചുടൻ
അണ്ടർകോൻ സഞ്ചരിക്കുമ്പോൽ കണ്ടു കാട്ടിൽ വധുക്കളെ 3

അക്കന്യമാർ ചൈത്ര രഥമൊക്കെയും കാട്ടിൽ കളിക്കവേ
കാററായ് വന്നിട്ടു വസ്ത്രങ്ങൾ മാററിക്കൂട്ടീ സുരേശൻ. 4

വെള്ളത്തിൽനിന്നെഴുന്നേററിട്ടെല്ലാക്കന്യകളും ദ്രുതം
അടുത്തു കണ്ട വസ്ത്രം പാഞ്ഞെടുത്തിതു പലേതരം. 5

അതിൽ ശർമ്മിഷ്ഠയാദ്ദേവയാനീവസ്ത്രമെടുത്തുപോയ്
മാറിപ്പോയതു നോക്കാതെ വൃഷപർവ്വാസുരാത്മജ. 6

അതു കാരണമുണ്ടായിതവർത്തമ്മിൽ വിരോധവും
ദേവയാനിക്കുമേ രാജൻ, ശർമ്മിഷ്ഠയ്ക്കും പരസ്പരം. 7

ദേവയാനി പറഞ്ഞു
എന്തെൻ വസ്ത്രമെടുക്കാൻ നീ ശിഷ്യയായിട്ടുമാസുരി?
മര്യാദയില്ലാത്ത നിനക്കിതു നന്നായ്വരില്ലെടോ. 8

ശഷർമ്മിഷ്ഠ പറഞ്ഞു
ഇരിപ്പോതും കിടപ്പോതും നിൻ പിതാവെൻ പിതാവിനെ
സ്തുതിക്കുന്നു വന്ദിപോലെ വണങ്ങിക്കീഴെന്നുതാൻ. 9

യാചിപ്പോനായ് സ്തുതിപ്പോനായ് വാങ്ങുന്നോനുള്ള പുത്രി നീ
സ്തുതനായിക്കൊടുപ്പോനായ് വാങ്ങീടാത്തോന്റെ പുത്രി ‍ഞാൻ .

മാറത്തടിച്ചുരുണ്ടേറെത്തെറി ചൊല്ലെടി യാചകി!
എരപ്പാളിച്ചി കയ്യേറ്റോൾ കയ്യുള്ളോളൊടെതിർക്കയോ? 11

നിൻകിടക്കാരുമായേല്ക്കൂ നിന്നെ കൂട്ടാക്കുകില്ല ‍ഞാൻ.
വൈശമ്പായൻ പറഞ്ഞു
പോർത്തും ചൊല്ലിദ്ദേർവ്വയാനി വസ്തത്തിൽ പിടികൂടവേ 12

പൊട്ടക്കിണറ്റിൽ തള്ളീട്ടു ശർമ്മിഷ്ഠ പുരമെത്തിനാൾ.
 ചത്തുപോയിവളെന്നോർത്തു ശർമ്മിഷ്ഠ ക്രൂരനിശ്ചയ 13

തിരിഞ്ഞുനോക്കാതെ ഗൃഹമണഞ്ഞാൾ കോപമോടുടൻ.
സ്വയമാദിക്കിലേക്കെത്തി യയാതി നഹുഷാത്മജൻ 14

നായാട്ടിലശ്വം ക്ഷീണിച്ചു ദഹാൽ തണ്ണീരു തേടുവാൻ.
ആ നഹുഷൻ ജലം നോക്കിപ്പൊട്ടക്കിണറു കണ്ടുടൻ 15

അതിനുള്ളിൽ കണ്ടിതഗ്നിജ്ജ്വാലപോലൊരു കന്യയെ.
പിന്നെച്ചോദിച്ചിതാദ്ദേവകന്യയൊത്തവളോടവൻ 16

സാന്ത്വനം ചെയ്തു രാജേന്ദ്രൻ സാമമായിട്ടു മേല്ലവേ.
യയാതി പറഞ്ഞു
നീയാരെടോ പങ്കജാക്ഷി, മണികുണ്ഢലമുള്ളവൾ? 17

ദീർഗ്ഘദ്ധ്യാനം ചെയ്‌വതെന്തിന്നന്തേ കേഴ്വതു മാലൊടും?
വള്ളിപ്പിണർ പെടും പൊട്ടക്കിണററില്പെട്ടതെങ്ങെനെ? 18

ആരുടെ മകൾ നീ ചൊല്ലുകാരു കാപ്പവൾ സുന്ദരി!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/250&oldid=156575" എന്ന താളിൽനിന്ന് ശേഖരിച്ചത്