ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

330
ദേവയാനി പറഞ്ഞു
ശർമ്മിഷ്ഠയെ ദ്ദാസിയായിട്ടായിരം കന്യയൊത്തു മേ. 16

തരിക,ച്ഛൻ കൊടുത്താലുമെന്നൊപ്പമവൾ പോരണം.
വൃഷപർവ്വാവു പറഞ്ഞു
ധാത്രി, നീയുടനേ ശർമ്മിഷ്ഠയെയിങ്ങാനയിക്കെടോ 17

അവളിദ്ദേവയാനിക്കുള്ളഭീഷ്ടം ചെയ്തുക്കൊള്ളണം.
വൈശമ്പായനൻ പറഞ്ഞു
ഉടനേ ധാത്രി,പോന്നെത്തിശർമ്മിഷ്ഠയൊടുചൊല്ലിനാൾ; 18

ഭദ്രേ പോരിക ശർമ്മിഷ്ഠേ, ജ്ഞാതിസൗഖ്യം കൊടുക്ക നീ.
ദേവയാനി പറഞ്ഞിട്ടു വിടുന്നൂ ആ ശിഷ്യരെ ദ്വിജൻ 19

അനഘേ, നീയവൾക്കിഷ്ടമാകുംപോലെ നടക്കണം.
ശർമ്മിഷ്ഠ പറഞ്ഞു
അവൾ കാമിപ്പതെന്തെന്നാലിവളായതു ചെയ്തിടാം 20

ദേവയാനീമൂലമെന്നെയേവം ശുക്രൻ വിളിക്കുകിൽ;
ഞാൻ കാരണം പോയിടേണ്ട ശുക്രനും ദേവയാനിയും. 21

വൈശശമ്പായനൻ പറഞ്ഞു
ആയിരം കന്യമാരൊത്തു പല്ലക്കിൽ കയറീട്ടവൾ
അച്ഛന്റെ കല്പനയ്ക്കായിപ്പുരം വിട്ടിട്ടിറങ്ങിനാൾ. 22

ശർമ്മിഷ്ട പറഞ്ഞു
ദാസീസഹസ്രമൊടു ഞാൻ ദാസി നിൻ പരിചാരിക
നിനക്കൂടെപ്പോരുവൻ പിന്നെ,യച്ഛൻ നല്കുന്ന ദിക്കിലും. 23

ദേവയാനി പറഞ്ഞു
സ്തുതിപ്പോനായിരപ്പോനായ് വാങ്ങുവോൻമകളെങ്കിൽ ഞാൻ
സ്തുതന്റെ പുത്രി, നീയെന്റെ ദാസിയാകുന്നതെങ്ങെനെ? 24

ശർമ്മിഷ്ഠ പറഞ്ഞു
എന്തു ചെയ്തിട്ടുമിങ്ങാർത്തബന്ധുസൗഖ്യം വരുത്തണം
അതിനാൽ നിൻകൂടെ വരാം നിന്നച്ഛൻ നല്കിടുന്നിടം. 25

വൈശമ്പായനൻ പറഞ്ഞു
വൃഷപർവ്വാവിന്റെ പുത്രീ ദാസ്യമീമട്ടിലേല്ക്കവേ
ദേവയാനി നൃപശ്രേഷ്ഠ, താതനോടേവമോതിനാൾ. 26

ദേവയാനി പറഞ്ഞു
പുരത്തേക്കിനി ഞാൻ പോരാം താത, സന്തോഷമായി മേ
അമോഘമാകുമറിവും വിദ്യാബലവുമുണ്ടു മേ. 27

വൈശമ്പായനൻ പറഞ്ഞു
ഏവം മകൾ പറഞ്ഞോരാ ദ്വിജേന്ദ്രൻ ഭൂരികീർത്തിമാൻ
പ്രഹൃഷ്ടനായ് പുരം പുക്കാനഹോ! ദാനവപൂജിതൻ. 28

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/255&oldid=156580" എന്ന താളിൽനിന്ന് ശേഖരിച്ചത്