ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രൻ പറഞ്ഞു
തുല്യന്മാർ മേലുള്ളവരല്പരെന്നീ
യുള്ളോരെ നീ പ്രാഭവമോർത്തിടാതെ
നിന്ദിക്കയാൽ നിൻ ഗതിക്കുണ്ടോരന്തം

പുണ്യം തീർന്നു താഴെ വീഴൂ നരേന്ദ്ര!
സുരർഷിഗഗ്നർവ്വ നരാവമാനാൽ
സുരേന്ദ്ര,മേ സൽഗതി തീർന്നിതെങ്കിൽ
സ്വർഗ്ഗഭ്രംശാൽ താഴെ വീഴുമ്പോഴീ ഞാൻ
സന്മദ്ധ്യത്തിൽ ചെന്നു വീഴാനോരാശ 4

ഇന്ദ്രൻ പറഞ്ഞു
സന്മദ്ധ്യത്തിൽ ചെന്നുവീഴും പ്രഭോ നീ
യിമ്മട്ടെന്നാൽ നില വീണ്ടും വരും തേ
ഇതോർത്തു നീ നിന്ദചെയ്യായ്ക മേലാൽ
സമോത്തമന്മാരെയൊട്ടും യയാതേ 5

വൈശമ്പായനൻ പറഞ്ഞു
പിന്നീടു ദേവേന്ദ്രനിരുന്നെഴുന്ന
പുണ്യസ്ഥലം വിട്ടുടനേ യയാതി
വീഴുമ്പോഴേ ധർമ്മരക്ഷക്കിരിക്കും
രാജഷ്ടിയാമഷ്ടകൻ കണ്ടു ചൊന്നാൻ 6

അഷ്ടകൻ പറഞ്ഞു
അങ്ങാരഹോ യൗവനയുക്തനായി
ത്തേജസ്സിനാലഗ്നിപോലുജ്ജ്വലിപ്പാൻ
പതിക്കുന്നൂ കാറടച്ചന്ധകാര
മുള്ളംബരാൽ ദേവനരർക്കൻകണക്കെ? 7

അർക്കാഗ്നിതുല്യദ്യുതിയുള്ളൊരങ്ങു
ന്നർക്കാന്തിയാൽ വീഴ്വതു കണ്ടിടുമ്പോൾ
എന്താണു വീഴുന്നതിന്നെന്നു പാരം
ചിന്താവിമോഹാത്ഭുതമാർന്നു ഞങ്ങൾ 8

ദേവേന്ദ്രവിഷ്ണ്വർക്കസമാനനായി ദ്ദേവസ്ഥലം വിട്ടുവരും ഭവാനെ
അഭ്യൽഗമിക്കുന്നിതു ഞങ്ങളെല്ലാ
മിപ്പാതമൂലത്തെയറിഞ്ഞുകൊൾവാൻ 9

ഞങ്ങൾക്കു മുൻചോദ്യമതിനു കെല്പി
ല്ലിങ്ങോട്ടു ചോദിപ്പതുമില്ലഹോ!നീ
എന്നാൽ ചോദിക്കുന്നു നീ രമ്യരുപ

നിന്നാരെന്താണീവിധം വന്നു വീഴാൻ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/272&oldid=156599" എന്ന താളിൽനിന്ന് ശേഖരിച്ചത്