ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

355

91.ആശ്രമചതുഷ്ടയലക്ഷണം

അഷ്ടകന്റെ ഒരു ചോദ്യത്തിനുത്തരമായി യയാതി നാലു് ആശ്രമങ്ങളുടെയും ലക്ഷണം വിവരിക്കുന്നു.

അഷ്ടകൻ പറഞ്ഞു
ഏതോ ധർമ്മം സൽഗൃഹസ്ഥന്നിതേതോ
സന്യാസിക്കും ബ്രഹ്മചാരിക്കുമേതോ
സത്താം വാനപ്രസ്ഥാനേതോ വിശേഷാൽ
പലേമട്ടായല്ലയോ ചൊല്ലിടുന്നു. 1

യയാതി പറഞ്ഞു
ചൊന്നാൽ ചൊൽവോൻ ഗുരുകർമ്മങ്ങൾ ചെയ്‌വോൻ
മുൻപിട്ടുണർവോനൊടുവിൽത്താൻ കിടപ്പോൻ ‌
ദാന്തൻ ശാന്തൻ ധൃതിമാനപ്രമത്തൻ
സ്വാദ്ധ്യായവാൻ സിദ്ധനാം ബ്രഹ്മചാരി 2

ധർമ്മാൽ കിട്ടും മുതൽകൊണ്ടേ യജിക്ക
കൊടുക്ക പാന്ഥർക്കൂട്ടു നിത്യം കൊടുക്ക
പരൻ കൊടുക്കാത്തതെടുത്തിടായ്കെ-
ന്നിതാണു സത്തായ ഗൃഹസ്ഥധർമ്മം . 3

സ്വവീര്യത്താൽ വൃത്തിയായ്പാപമറ്റു
പരർക്കേകിപ്പരരിൽ പീഢ മാറ്റി
മുനിവ്രതാൽ നിയതാഹാരകൃത്യൻ
വാനപ്രസ്ഥൻ കേവലം സിദ്ധി നേടും . 4

ശില്പാജീവം വിടുവോൻ സൽഗുണാഢ്യൻ
ജിതേന്ദ്രിയൻ സർവ്വവും വിട്ടൊഴിഞ്ഞോൻ
ഗൃഹേ കിടക്കാത്തവ നല്പപ്രചാര-
നൊറ്റയ്ക്കു ചുറ്റുന്നവനാം ഭിക്ഷു സിദ്ധൻ. 5

ലോകങ്ങളോരോന്നു ജയിക്ക പിന്നെ-
യാകുംവണ്ണം കാമസുഖം ഭജിക്ക
ഇതൊക്കെയും നേടിയൊരാദ്ദിനത്തിൽ
ശ്രമിക്കേണം പുനരാരണ്യവാസം . 6

മേലെ പത്തും തന്റെ കീഴങ്ങു പത്തും
താനും കുടീട്ടിരുപത്തൊന്നുപേരെ
ആരണ്യകൻ സുകൃതംകൊണ്ടു കേറ്റു-
മരണ്യേതാൻ ദേഹവും വിട്ട യോഗി. 7

അഷ്ടകൻ പറഞ്ഞു
മുനിമാരെത്രവിധമാം മൗനമെത്രവിധം വിഭോ!
അതു ചൊല്ലീടണം ഞങ്ങൾക്കൊക്കക്കേൾപ്പാനൊരാഗ്രഹം. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/280&oldid=156608" എന്ന താളിൽനിന്ന് ശേഖരിച്ചത്