ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

356
യയാതി പറഞ്ഞു
അരണ്യം വാഴുകിൽ ഗ്രാമം, ഗ്രാമം വാഴ്കിലരണ്യവുംപിന്നിലാക്കിടുമാദ്ധീരൻ മുനിയല്ലോ, ജനാധിപ 9

അഷ്ടകൻ പറഞ്ഞു
അരണ്യം വാഴുകിൽ ഗ്രാമം, ഗ്രാമം വാഴ്കിലരണ്യവും
ഒരുവന്നു മഹാഭാഗ, പിന്നിലാകുന്നതെങ്ങനെ? 10

യയാതി പറഞ്ഞു
അരണ്യത്തിലിരിക്കുമ്പോൾ ഗ്രാമ്യമാമൊരു വസ്തുവും
കൈക്കൊള്ളാത്ത മുനിക്കല്ലോ ഗ്രാമംതാൻ പിന്നിലാവതും. 11

അഗ്നിയും ഗൃഹവും ഗോത്രചരണങ്ങളുമെന്നിയേ
കൗപീനാച്ഛാദനത്തിന്നുമാത്രം വസ്രാർത്ഥിയാം മുനി 12

പ്രാണൻ നിന്നീടുവാൻ മാത്രം ഭക്ഷണം ചെയ്‌തിടുന്നവൻ
ഗ്രാമം വാണാലുമവനാമരണ്യം പിന്നിലാവതും. 13

കാമങ്ങളൊക്കക്കൈവിട്ടു കർമ്മം നിർത്തിജ്ജിതേന്ദ്രിയൻ
മുനിയായോമക്ഷമാർഗ്ഗത്തെക്കൈക്കൊൾവോൻ സിദ്ധ-
നായ് വരും. 14

ധൗതദന്തൻ കൃത്തനഖൻ നിത്യസ്നാതന ലംകൃതൻ
അസിതൻ സിതകർമ്മാവങ്ങാർക്കവൻ പൂജ്യനായ്‌വരാ? 15

തപംചെയ്തു മെലിഞ്ഞസ്ഥിമാംസരക്തം ക്ഷയിച്ചവൻ
ഇഹലോകം വെന്നു വീരൻ ജയിക്കും പരലോകവും. 16

നിർദ്വന്ദ്വമായ്ത്തീർന്ന മുനി മോക്ഷമാർഗ്ഗത്തിലെത്തിയോൻ
ഇഹലോകം വെന്നു വീരൻ ജയിക്കും പരലോകവും. 17

മുഖം കൊണ്ടേ പശുപ്രായമാഹാരം തേടിടും മുനി
ലോകമൊക്കെജ്ജയിച്ചിട്ടു മോക്ഷത്താൽ സിദ്ധനായ് വരും. 18

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/281&oldid=156609" എന്ന താളിൽനിന്ന് ശേഖരിച്ചത്