ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

358
യയാതി പറഞ്ഞു
ഭ്രമണ്ഡലത്തെത്രയുണ്ടോ ഗവാശ്വം
കാട്ടിൽപ്പെടും പശുശൈലാദിയോടേ
അത്രയ്ക്കുണ്ടാം ദിവ്യലോകങ്ങളും തേ
ധരിച്ചാലും ധീരനാം രാജസിംഹ! 10

അഷ്ടകൻ പറഞ്ഞു
വീഴായ്ക നീ ദിവ്യലോകങ്ങളതേ-
തെനിക്കുണ്ടോ തന്നിടാമായതെല്ലാം
ആകാശത്തോ ദേവലോകത്തിലോ താൻ
പോയ്ക്കൊണ്ടാലും ക്ഷിപ്രമായ്മോഹമന്ന്യേ 11

യയാതി പറഞ്ഞു
എന്മട്ടുകാർക്കല്ല രാജേന്ദ്ര, വേണ്ടൂ
പ്രതിഗ്രഹം വൈദികബ്രാഹ്മണർക്കാം
കൊടുക്കേണ്ടുംവണ്ണമാ ബ്രാഹ്മണർക്കാ-
യ്ക്കൊടുത്തീടുന്നുണ്ടു ഞാൻ മന്നവേന്ദ്ര! 12

അബ്രാഹ്മണൻ കൃപണൻ ജീവിയായ്ക
യാച്ജ്ഞവൃത്തി ബ്രാഹ്മണീ വീരപത്നി
ചെയ്യില്ലീ ഞാൻ മുൻപു ചെയ്യാത്തതൊന്നും
വിധിത്സുവാം സജ്ജനം ചെയ്‌വതാണോ? 13

പ്രതർദ്‌ദനൻ പറഞ്ഞു
ചോദിക്കുന്നേൻ രമ്യദിവ്യസ്വരൂപ!
പ്രതർദ്ദനൻ മമ ലോകങ്ങളുണ്ടോ?
ആകാശത്തോ ദേവലോകത്തുതാനോ
ക്ഷേത്രജ്ഞൻ നീ ധർമ്മവിത്തെന്നെറിഞ്ഞേൻ. 14

യയാതി പറഞ്ഞു
മധുദ്രവം സഘൃതൗജ്ജ്വല്യമേവം
ലോകങ്ങൾ നിന്നെക്കാത്തിരിപ്പുണ്ടനേകം
ഓരോന്നിലേഴേഴു ദിനങ്ങൾ മാത്രം
പാർത്താലുമങ്ങവകൾക്കന്തമില്ല. 15

പ്രതർദ്‌ദനൻ പറ‍ഞ്ഞു
വീഴായ്ക നീയെന്റെ ലോകങ്ങൾതന്നേ-
നങ്ങയ്ക്കായിട്ടവ നില്ക്കട്ടെയെന്നും
ആകാശത്തോ ദേവലോകത്തിലോ താൻ
പൊയ്ക്കൊണ്ടാലും ക്ഷിപ്രമായ്മോഹമന്ന്യേ. 163

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/283&oldid=156611" എന്ന താളിൽനിന്ന് ശേഖരിച്ചത്