ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

369
പ്രതിശ്രവസിന്നു പ്രതീപൻ.അവൻ ശൈഭ്യയായ സുനന്ദയെ വിവാഹം ചെയ്തു.അവളിൽ ദേവാപി, ശാന്തനു, ബാല്ഹനീകൻ എന്നു മൂന്നു മക്കളുണ്ടായി. 43

ദേവാപി ബാല്യത്തിൽ തന്നെ വനവാസം ചെയ്തു.ശാന്തനു രാജാവായി വാണു. 44
<poem>

ഇവിടെ വംശവർണനമായ ഒരു ശ്ലോകമുണ്ട് :
വ്രദ്ധനെയും കയ്യുകൊണ്ടു തൊട്ടാലവനു സൗഖ്യമാം
വീണ്ടും യുവാവാമതിനാലത്ര ശാന്തനുവെന്നു പേർ. 45

ഇതാണവൻ ശാന്തനുവാവാനുള്ള കാരണം.ശാന്തനു ഭാഗീരഥിയായ ഗംഗയെ വിവാഹം ചെയ്തു.അവന്നവളിൽ ദേവവ്രതനെന്ന പുത്രനുണ്ടായി.അവനാണ് ഭീഷ്മൻ. 46

ഭീഷ്മനകട്ടെ അച്ഛന്നിഷ്ടത്തിന്നുവേണ്ടി സത്യവതിയെ അമ്മയാക്കി വിവാഹം ചെയ്യിച്ചു.അവളത്ര ഗന്ധകാളിയെന്നു പ്രസിദ്ധപ്പെട്ടവൾ. 47

അവളിൽ മുൻപ് കന്യാപുത്രനായിട്ടു പരാശരങ്കിൽനിന്നു വേദവ്യാസനുണ്ടായി.അവളിൽതന്നെ ശാന്തനുവിനു രണ്ടു മക്കളുണ്ടായി. 48

വിചിത്രവീര്യൻ,ചിത്രാംഗദൻ എന്നിവരിൽ ചിത്രാംഗദനെ യൗവ്വനം തികയുന്നതിനു മുമ്പുതന്നെ ഗന്ധർവൻ കൊന്നു.വിചിത്രവീര്യൻ രാജാവായി. 49

വിചിത്രവീര്യൻ കൗസല്യയുടെ മക്കളായി അംബികാ അംബാലിക എന്നിങ്ങനെ രണ്ടു കാശിരാജപുത്രികളെ വിവാഹം ചെയ്തു. 50

വിചിത്രവീര്യനു സന്തതിയുണ്ടാവാതെതന്നെ ദേഹനാശം സംഭവിച്ചു.പിന്നെ സത്യവതി ദുഷ്യന്തവംശം നശിച്ചുപോകരുതെന്നു വിചാരിച്ചു. 51

അവൾ മനസ്സുകൊണ്ടു ദൈപായനമഹർഷിയെ ധ്യാനിച്ചു.അദ്ദേഹം എന്താണു വേണ്ടതെന്നു പറഞ്ഞുകൊണ്ട് സത്യവതിയുടെ മുമ്പിൽ വന്നു നിന്നു. 52

നിന്റെ ഭ്രാതാവായ വിചിത്രവീര്യൻ സന്തതിയുണ്ടാകാതെയാണ് സ്വർഗ്ഗാരോഹണം ചെയ്തത്.അവന്നു പുത്രോത്പാദനം ചെയ്തുകൊടുകേണമെന്നവളവനോടു പറഞ്ഞു 53

അവൻ അതു സമ്മതിച്ചു ധ്രതരാഷ്ടർ,പാണ്ഡു,വിദുരൻ എന്നു മൂന്നു പുത്രൻമാരുണ്ടായി. 54

ധ്രതരാഷ്ടന്നു വേദവ്യാസന്റെ വരംകൊണ്ടു ഗാന്ധാരിയിൽ നൂറു മക്കളുണ്ടായി. 55

ആ ധ്രതരാഷ്ട്രപുത്രൻമാരിൽ ദുര്യോദനൻ,ദുശ്ശാസനൻ,വികർണ്ണൻ,ചിത്രസേനൻ എന്നു നാലു പേർ പ്രധാനികളായി തീർന്നു. 56

പാണ്ഡുവിന്നു കുന്തിയായ പ്രഥയും മാദ്രിയയും രണ്ടു സ്ത്രീരത്നങ്ങൾ ഭാര്യമാരായുണഅടായിവന്നു. 57

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/294&oldid=156623" എന്ന താളിൽനിന്ന് ശേഖരിച്ചത്