ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

376
ആ വീരൻ ശാന്തനുനൃപൻ ദേവനായകവിക്രമൻ
വേട്ടയിൽ ഭൂമമായ് മുറ്റും കാട്ടിൽ ചുറ്റുക ചട്ടമാം. 25

മാൻകൂട്ടം പോത്തിവകളെത്താൻ കൊന്നാ നൃപസത്തമൻ
സിദ്ധർ ചൂഴുന്ന ഗംഗാത്തീരത്തിലൊറ്റയ്ക്കൂ ചുറ്റിനാൻ. 26

ഒരിക്കലായവൻ പാരം സ്ഫുരിക്കും കാന്തിയൊത്തഹോ!
കണ്ടെത്തി ദിവ്യയായ് സാക്ഷാൽ തണ്ടാർമാതൊത്താ

സർവ്വനാവദ്യരൂപത്തിൽ ദിവ്യാഭരണമാർന്നഹോ!(തന്വിയെ.
മൃദുവസ്രത്തൊടും പൊൽത്താരിതളുൾമൃദുമെയ്യൊടും. 28

അവളെക്കണ്ടഴകു പാർത്തവൻ കോൾമയിരാണ്ടുടൻ
കണ്ണുക്കൊണ്ടിട്ടകത്താക്കുംവണ്ണം നിന്നിതതൃപ്തനായ്. 29

അവളും ചന്തമേന്തിടുമവനീശനെയാ വനേ
കണ്ടു നന്ദ്യാ സൗഹൃദം കൈക്കൊണ്ടു തൃപ്തിപ്പെടാതെയായ്. 30

ചൊന്നാനവളൊടാ മന്നൻ നന്നായി സ്വാന്തനഭംഗിയിൽ.
ശാന്തനു പറ‍ഞ്ഞു
ദേവിയോ നീ ദാനവിയോ ഗന്ധർവ്വസുരവേശ്യയോ? 31

യക്ഷിയോ നാഗിയോ തന്വി, പക്ഷേ മാനുഷനാരിയോ?
സുരസ്രീസന്നിഭേ, നിന്നോടിരപ്പേൻ ഭാര്യയാകു മേ. 32


===98.ഭീഷ്മോത്പത്തി===

ചില പ്രത്യേക വ്യവസ്ഥകളോടുകൂടി ശാന്തനുവിന്റെ ഭാര്യയായി തന്നുക്കൊളളാമെന്നു ഗംഗ സമ്മതിക്കുന്നു.ഗംഗയിൽ ശാന്തനുവിനണ്ടായ കുട്ടികളെയെല്ലാം അവൾ ഗംഗാനദിയിൽ വലിച്ചെറിയുന്നു. എട്ടാമത്തെത്തവണ ഇങ്ങെനെ ചെയ്യാനാരംഭിച്ചപ്പോൾ ശാന്തനു തടുക്കുന്നു. ഗംഗ അതിനുള്ള കാരണം പറയുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
ഭംഗിയിൽ പുഞ്ചിരിക്കൊണ്ടിട്ടങ്ങീ രാജോക്തി കേട്ടുടൻ
വസുക്കൾതൻ നിശ്ചയമോർത്താ വരാംഗിയിണങ്ങിനാൾ. 1

ചൊല്ലിനാൾ മെല്ലയാരചനുള്ളിണങ്ങും മൊഴിക്കവൾ;
“മഹീശ, ‍ഞാൻ നിൻ വശത്തിൽ മഹിഷീഭാവമാർന്നിടാം. 2

ശുഭമോ ഞാനശുഭമോ നൃപ, കേളെന്തു ചെയ്കിലും
തടുക്കൊലാ ഭവാനേതും കടുക്കും വാക്കമോതൊലാ. 3

ആവാമീമട്ടിലെന്നാകിൽ മേവാമങ്ങയുമൊത്തു ഞാൻ
തടുക്ക വിപ്രിയം ചൊല്കിപ്പടിക്കായാൽ വെടിഞ്ഞിടും.” 4

അപ്പടിക്കേറ്റു ഭൂപാലൻ കല്പിക്കേ ഭരതോത്തമ!
അപ്പാർത്തിവേന്ദ്രനായ് ചേർന്നിട്ടുൾപ്രിയം തേടിനാളവൾ. 5

അവളെശ്ശാന്തനു ലഭിച്ചവളൊത്തു രമിച്ചുതേ
ചോദിക്കൊല്ലൊന്നുമെന്നോർത്തു ചോദിച്ചീലൊന്നുമേ വശി. 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/301&oldid=156632" എന്ന താളിൽനിന്ന് ശേഖരിച്ചത്