ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

377
അവനായവൾതൻ ശീലരുപൗദാര്യഗുണങ്ങളും
ഗൂഢോപചാരവും മൂലം സന്തോഷിച്ചൂ മഹീപതി. 7

അവൾ സാക്ഷാൽ ത്രിപഥഗ ഗംഗ ദിവ്യസ്വരൂപയാൾ
മാനുഷീരൂപമാണ്ടിട്ടു മാനിനീമണിയായിനാൾ. 8

ഭാഗ്യത്താൽ കാമമൊത്തോരോ യോഗ്യന്നു ഹിതമാംവിധം
ശാന്തനുക്ഷിതിദേവേന്ദ്രകാന്തയായിവസിച്ചുതേ. 9

സംഭോഗസ്നേഹചാതുര്യഹാവലാസ്യവിധങ്ങളാൽ
രമിപ്പിച്ചൂ നരപതി രമിക്കുംവണ്ണമായവൾ. 10

ആ രാജാവുത്തമവധൂരതി സംസക്തനാകയാൽ
അറി‍ഞ്ഞീലേറെ വർഷർത്തുമാസങ്ങൾ കഴിയും കഥ. 11
അവളൊത്തു യഥാകാമം രമിക്കും നരനായകൻ
ജനിപ്പിച്ചാനവളിലെട്ടമരാഭകുമാരരെ. 12

പെറ്റാലുടൻ കുട്ടിയെയാ മട്ടോലുംമൊഴി താഴ്ത്തീടും
'നിന്നെ പ്രീതിപ്പെടുത്തീടാ'മെന്നോതിഗ്ഗാംഗവാരിയിൽ. 13

സന്തോഷമായീലാക്കർമ്മം ശാന്തനുക്ഷിതിപന്നഹോ!
പരിത്യാഗഭയാലൊന്നും പറഞ്ഞീലാവളോടവൻ. 14

പിന്നെയെട്ടാം പുത്രനുണ്ടായന്നാവൾ ചിരക്കവേ
ചൊന്നാൻ പുത്രനെയാശിച്ചു ഖിന്നനായിട്ടു മന്നവൻ. 15

ശാന്തനു പറഞ്ഞു
കൊല്ലൊല്ലാർക്കും തീർന്നോൾ നീ കൊല്ലുന്നെന്തിങ്ങു മക്കളേ?
സ്ത്രീ പറഞ്ഞു
പുത്രകാമ, വധിപ്പീലിപ്പുത്രനെപ്പുത്രിമാർവര!*
മുൻനിശ്ചയംപോലെയിങ്ങു തീർന്നിതെന്നുടെ പാർപ്പിനി. 17

മുൻസേവിതയാം ജഹ്‌നുകന്യയാകുന്ന ഗംഗ ഞാൻ
ദേവകാര്യം നടത്താനായ് ദേവ, നീയൊത്തു പാർത്തതാം. 18

മഹാഭാഗർ മഹാശക്തരീവരഷ്ടവസുക്കളാം
വസിഷ്ടശാപത്താലിങ്ങു മർത്ത്യരായിജ്ജനിച്ചതാം. 19

ഭവാനൊഴിഞ്ഞവർക്കച്ഛനാവാനില്ലാരുമൂഴിയിൽ
എന്മട്ടൊരമ്മയും വേരിട്ടിമന്നിൽ കിട്ടിടാ ദൃഡം. 20

അതാണവർക്കമ്മയാവാനിതാ മാനുഷിയായി ഞാൻ
വസുക്കളെജ്ജനിപ്പിച്ചൂ നീ നേടീ ശാശ്വതം പദം. 21

ദേവന്മാരാം വസുക്കൾക്കന്നേവം നിശ്ചയമേകി ഞാൻ
ജനിച്ചാലുടനേ മർത്ത്യജനി പോക്കുവനെന്നുതാൻ 22

ആപവൻ നല്കിവിട്ടോരാശ്ശാപമോക്ഷമിവർക്കുമായ്;
ശുഭമങ്ങയ്ക്കൂ, പോകുന്നേൻ കാക്കുകീ യോഗ്യപുത്രനെ. 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/302&oldid=156633" എന്ന താളിൽനിന്ന് ശേഖരിച്ചത്