ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

378
വസുക്കളോടു ഞാൻ ചൊല്ലീ വീണ്ട നന്ദനാണിവൻ
ഇങ്ങെന്നിൽ ജാതനായോരു ഗംഗാദത്തൻ കുമാരകൻ. 24

===99.ആപവോപാഖ്യാനം===

ഒരിക്കൽ അഷ്ടവസുക്കൾ വസിഷ്ടാസ്രമത്തിൽ പോയ അവസരത്തിൽ ദ്യോവു് എന്ന വസുവിന്റെ
ഭാര്യ ആശ്രമത്തിലുണ്ടായിരുന്ന സുരഭിയെക്കണ്ടു ഭർത്താവിനോടു് പറഞ്ഞു് അതിനെ സ്വഗൃഹത്തിലേക്കു കൊണ്ടു പോകുന്നു. വിവരമരിഞ്ഞ വസിഷ്ടൻ 'മനുഷ്യയോനിയിൽ ജനിക്കട്ടെ'എന്നു പറഞ്ഞു വസുക്കളെ ശപിക്കുന്നു വസുക്കൾ തങ്ങളുടെ അമ്മയായിത്തീരാൻ ഗംഗയോടഭ്യർത്ഥിക്കുന്നു അങ്ങെനെ തന്നിൽ ജനിച്ച വസുക്കളെയാണു് താൻ ഗംഗാജലത്തിൽ നിക്ഷേപിച്ചതെന്നു പറഞ്ഞു ഗംഗ ശാന്തനുവിനെ വിട്ടു പോകുന്നു.
<poem>

ശാന്തനു പറഞ്ഞു
ആപവാബിധനാരെന്തു പാപം ചെയ്തു വസുക്കളും
മനുഷ്യരായ് ഭൂമിയിങ്കൽ ജനിപ്പാൻ തക്കവണ്ണമേ? 1

ഹന്ത! നീ തന്നൊരീപ്പുത്രനെന്തു ചെയ്തു പാതകം
മാനുഷത്വം പൂണ്ടുക്കൊണ്ടുതാനിരിക്കും പ്രകാരമേ? 2

സർവ്വലോകേശ്വരന്മാരാം വസുക്കൾ പുനരെങ്ങനെ
മനുഷ്യരായ് വന്നുതീർന്നിതതു ചൊല്ലുക ജാഹ്നവി! 3
വൈശമ്പായനൻ പറഞ്ഞു
എന്നാ രാജാവു ചോദിക്കേ ചൊന്നളാഗ്ഗംഗ ജാഹ്നവി
ഭർത്താവാം ശാന്തനുവൊടു വൃത്താന്തം പുരുഷർഷഭ! 4

ഗംഗ പറ‍ഞ്ഞു
മുന്നം വരുണനുണ്ടായീ നന്ദനൻ ഭരതോത്തമ!
വസിഷ്ഠനെന്നു പേർ കേട്ട മുനിസത്തമനാപവൻ. 5

പുണ്യാശ്രമമവന്നുണ്ടു നാനാ മൃഗ ഖഗാകുലം
മേരുശൈലത്താഴ്വരയിൽ സർവ്വർത്തുകുസുമോജ്ജ്വലം. 6

ആ വാരുണി* തപംചെയ്തതിവിടെബ്‌ഭരതർഷഭ!
സുസ്വാദുഫലമൂലാംബുവൊത്താപ്പുണ്യാശ്രമസ്ഥലേ. 7

പാരിൽ സുരഭിയെന്നേവം പേരെഴും ദക്ഷനന്ദിനി
കശ്യപാൽ ഗോക്കളെപ്പെറ്റ വിശ്വവിശ്രുതയാണവൾ. 8

ലോകരക്ഷയ്ക്കൂ കാമിപ്പതാകവെത്താൻ കറുപ്പവൾ
ആഗ്ഗോവിനേ ഹോമധേനുവാക്കിയാ മുനി വാരുണി. 9

അവളാ മുനിസംസേവ്യതപോവനത്തലത്തഹോ!
പുണ്യരമ്യസ്ഥലംതോറും സഞ്ചരിച്ചിതു നിർഭയം. 10

ദേവർഷിസേവ്യമായീടുമാ വനം പുക്കിതേകദാ
പൃഥുതൊട്ട വസുശ്രേഷ്ഠർ ദേവന്മാർ ഭരതർഷഭ! 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/303&oldid=156634" എന്ന താളിൽനിന്ന് ശേഖരിച്ചത്