ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

379
അവർ വല്ലഭമാരൊത്തു വിപിനം പുക്കു ചുറ്റുമേ
രമണീയചലാരണ്യഭൂമിയിൽ സഞ്ചരിച്ചുതേ. 12

വസുക്കളിലൊരാൾക്കുള്ള ഭാര്യ വാസവവിക്രമ!
ആ വനത്തിൽ സഞ്ചരിക്കും ഗോവിനക്കണ്ടു സുന്ദരി 13

നന്ദിനിനാമമുൾക്കൊണ്ട കാമധേനുവിനെ പ്രഭോ
അവളാശ്ചര്യമുൾക്കൊണ്ടു ശീലദ്രവിണശാലിനി* 14

ദ്യോവാം വസുവിനെക്കാട്ടീ ഗോവിനെഗ്ഗോവൃഷേഷണ.
അവിടേന്തിക്കറവൊടും നല്ല വാലും കുളമ്പുമായ് 15

എല്ലാ ഗുണങ്ങളും ചേർന്നു നല്ല ശീലവുമൊത്തഹോ!
എന്നീ നന്മ തികഞ്ഞുള്ള നന്ദിനിപ്പയ്യിനെത്തതാ 16

നന്നായ്ക്കാണിച്ചിതു വസുവിന്നാരാൽ വസുനന്ദിനി.
ദ്യോവിപ്രകാരമുള്ളോരാഗ്ഗോവിനെക്കണ്ട മാത്രയിൽ 17

ദേവിയോടോതിയവൾതൻ ഗുണം വർണ്ണിച്ചു ഭൂപതേ!
ദ്യോവു പറഞ്ഞു
കറുത്ത കണ്ണുള്ളിപ്പയ്യാ വാരുണിക്കുള്ളതാണെടോ 18

ആ മുനീന്ദ്രന്നുള്ളതാണീ രമണീയവനം പ്രിയേ!
ഈഗ്ഗോവിനുള്ള മധുരപ്പാൽ കുടിക്കുന്ന മാനുഷൻ 19

യൗവനത്തോടു ജീവിക്കും പത്തു വർഷസഹസ്രവും .
ഗംഗ പറഞ്ഞു
ഇതു കേട്ടളവാദ്ദേവി മധുരാപാംഗീ ഭൂപതേതോടേവമോതിനാൾ.
വസുപത്‌നി പറഞ്ഞു
മർത്ത്യലോകത്തെനിക്കുണ്ടു മർത്ത്യേശസുതയാം സഖി 21

നാമ്നാ ജിതവതീത്യേവം രൂപയൗവനശാലിനി.
സത്യമേറും ബുദ്ധിമാനാമുശീനരനൃപന്നവൾ 22

പുത്രിയത്രേ പുകഴുവോൾ മർത്ത്യസ്രീലോകസുന്ദരി.
അവൾക്കുവേണ്ടീട്ടെനിക്കീഗ്ഗോവിനെക്കുട്ടിയോടുടൻ 23

ആനയിക്ക സുരശ്രേഷ്ഠ, താനുടൻ പുണ്യവർദ്ധന!
ഇവൾക്കെഴും പാൽ കുടിച്ചിട്ടവളെൻ തോഴി മാനദ! 24
മനുഷ്യരിൽ ജരാരോഗഹീനയായിട്ടു വാഴണം.
ഇതെനിക്കായ് മഹാഭാഗ, ചെയ്തു തന്നീടണം ഭവാൻ 25

ഇതിലപ്പുറമായിഷ്ടമേതും ചെയ്യേണ്ടതില്ല മേ.
ഗംഗ പറഞ്ഞു
ഇതോതിക്കേട്ടു ദേവിക്കു ഹിതംചെയ്യുന്നതിന്നുടൻ 26

പൃത്ഥ്വാദി സോദരന്മാരുമൊത്താനദ്യോവാശു ഗോവിനെ
ഹരിച്ചിതാപ്പങ്കജാക്ഷിക്കൊരിഷ്ടം പാർത്തു പാർത്ഥിവ! 27
ഋഷിക്കുള്ള തപശക്തി കഴിഞ്ഞീല നിനയ്ക്കുവാൻ;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/304&oldid=156635" എന്ന താളിൽനിന്ന് ശേഖരിച്ചത്