ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊവ്വായ് ദേവേന്ദ്രനെപ്പോലെ ദീവ്യാസൂംകൊണ്ടു ഗംഗയെ
ആകെത്തടഞ്ഞു തീക്ഷ് ണാസൂം തൂകിനില്ക്കും പ്രകാരമേ.
ശരണ‍ങ്ങളെക്കൊണ്ടു ഗംഗ നിരപ്പേ മൂടിയന്തികേ 27


നില്പോരായവനെക്കണ്ടു വിസ്മയപ്പെട്ടു പാർത്ഥിവൻ.
മുന്നം ശാന്തനുവുണ്ടായോരോന്നു കണ്ടാക്കുമാരനെ 28

കണ്ടപ്പോഴാപ്പുത്രനെന്നു കണ്ടറിഞ്ഞീല കേവലം.
മകനങ്ങച്ഛനെക്കണ്ടു മോഹിപ്പിച്ചിതു മായയാൽ 29

പരം മോഹം ജനിപ്പിച്ചു മറഞ്ഞിതുടനായവൻ.
പിന്നെയത്യത്ഭുതം പാർത്താ മന്നവപ്രഭു ശാന്തനു 30

നന്ദനാശങ്കയാൽ കാട്ടുകെന്നായ് ഗംഗയോടോതിനാൻ.
ഉത്തമാകൃതി കൈക്കൊണ്ടു തത്ര ഗംഗ കുമാരനെ 31

അലങ്കരിച്ചുകാണിച്ചാൾ വലംകയ്യും പിടിച്ചുൻ.
ദിവ്യാഭരണവും ചാർത്തിദ്ദിവ്യവസൂമുടുത്തഹോ! 32

വരും ഗംഗയെ മുൻ കണ്ടറിഞ്ഞീലന്നു ശാന്തനു.
അങ്ങെട്ടാം മകനേയങ്ങുന്നെന്നെയേല്പിച്ചതില്ലയോ 33

അവനാണീയിവൻ സർവ്വദിവ്യാസൂജ്ഞനനുത്തമൻ.
ഏറ്റുവാങ്ങുക രാജൻ, ഞാൻ പോറ്റിയോരീക്കുമാരനെ 34

കൈക്കൊണ്ടിവനെ നീ വീര, പൊയ്ക്കൊണ്ടാലും നിജാലയം.
പഠിച്ചിതു വസിഷ്ഠങ്കൽനിന്നിവൻ സാംഗമാം മറ 35

അസൂം ശീലിച്ച വില്ലാളി പോരിലിന്ദ്രന്നു സന്നിഭൻ.
സുരർക്കുമസുരന്മാർക്കും പരക്കെസ്സമ്മതൻ പ്രഭോ! 36

ശുക്രൻ കണ്ടറിയും ശാസൂമൊക്കെശ്ശീലിച്ചതീയിവൻ.
അവ്വണ്ണമംഗിരസ്സിന്റെ പുത്രൻ ദേവാസുരാർച്ചിതൻ 37

കണ്ടറിഞ്ഞുള്ളൊരാശ്ശാസൂമുണ്ടിവങ്കലനുത്തമം.
ഇങ്ങീനിൻ പുത്രവീരങ്കൽ സാംഗോപാംഗം സമസ്തവും 38

ജാമദഗ്ന്യൻ മുനി മഹാകേവൻ വീരൻ പ്രതാപവാൻ
പഠിച്ചറിഞ്ഞസൂജാലമടച്ചർപ്പിച്ചിരിപ്പതാം. 39

വില്ലാളിയായ് രാജധർമ്മമെല്ലാം നന്നായറിഞ്ഞിഹ
വീരാം നിൻ പുത്രനേ ഞാൻ തരുന്നേനേ‍ കൊണ്ടുപോക നീ.

വൈശമ്പായനൻ പറഞ്ഞു

ഇത്ഥമായവളേല്പിച്ച മിത്രശ്രീ പൂണ്ട പുത്രനെ
കൈക്കൊണ്ടു തൻ പുരത്തേക്കു പൊയ്ക്കൊണ്ടാനഥ ശാന്തനു. 41

പുരന്തരപുരം തോല്ക്കും പുരം പുക്കഥ പൗരവൻ
'സർവ്വകാമാർത്ഥസിദ്ധൻ ഞാൻ ചൊവ്വിലിന്നെ'ന്നുമോർത്തുതേ.
പൗരന്മാർക്കഭയദവീരനാമക്കുമാരനിൽ
ഗുണവാൻ യോഗ്യനെന്നേകീ യൗവരാജ്യാഭിഷേചനം. 43

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/308&oldid=156639" എന്ന താളിൽനിന്ന് ശേഖരിച്ചത്