ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജ്യാഭിഷേകം കയ്യേറ്റു കാക്ക ഭാരതരെബ്ഭവാ൯ 11

ധ൪മ്മാൽ ദാരഗ്രഹം ചെയ്ക മുക്കീടൊല്ലാ പിതൃക്കളെ.
വൈശ—യന൯ പറഞ്ഞു
എന്നമ്മയും സ്നേഹിതനും ചൊന്നവാറാപ്പരന്തപ൯ 12

ധ൪മ്മജ്ഞനിത്തരം ചൊല്ലീ ധ൪മ്മമാമ്മാറൊരുത്തരം.
ഭീഷ്മ൯ പറഞ്ഞു
ശരിയാണിപ്പൊഴെന്നമ്മയുരചെയ്തതു ധ൪മ്മ്യമാം 13

അപത്യംപറ്റിയെ൯ സത്യമവിടയ്ക്കറിവില്ലയോ?
അറിയും ഹന്ത,നി൯ ശൂല്ക്കക്കുറിപ്പിൽ ചെയ്തൊരാക്കഥ 14

ആസ്സത്യം സത്യവതി,ഞാനസ്സലായ് വീണ്ടുമോതുവ൯.
മുപ്പാരിടം കൈവിടുവ൯ കെല്പാ൪ന്നാദ്ദേവലോകവും 15

ഇതിലും വലുതും പോക്കാം ബത സത്യം വിടില്ല ഞാ൯.
ഗന്ധം ഭൂമി വെടിഞ്ഞാലും രസം വെള്ളം ത്യജിക്കിലും 16

രൂപം തേജസ്സു വിട്ടാലും സ്പ൪ശംതാ൯ വായു പോക്കിലും,
പ്രഭയ൪ക്ക൯ കളഞ്ഞാലും ചൂടു തീയങ്ങൊഴിക്കിലും 17

ശബ്ദം വ്യോമം മാറ്റിയാലും ശൈത്യംതാനിന്ദു നീക്കിലും,
വീര്യമിന്ദ്ര൯ നി൪ത്തിയാലും ധ൪മ്മം യമനൊടുക്കിലും 18

സത്യം ഞാ൯ വിട്ടുകൊൾകെന്ന കൃത്യം പറ്റില്ലൊരിക്കിലും.
വൈശ—യന൯ പറഞ്ഞു
ഭ്രരിദ്രവിണതേജസ്സാപ്പുത്രനിത്ഥമുരയ്ക്കവേ 19

അമ്മയാം സത്യവതിയാബഭീഷ്മരോടോതിപിന്നെയും.
സത്യവതി പറഞ്ഞു
സത്യവിക്രമ,ഞാ൯ നിന്റെ സത്യനിഷ്ഠയറിഞ്ഞവൾ 20

നിനയ്ക്കിൽ മുപ്പാ൪ നീ വേറേ താനേ സൃഷ്ടിക്കുവാ൯ മതി.
അത്തവ്വെനിക്കായ് നീ ചൊന്ന സത്യവാക്കോ൪പ്പതുണ്ടു ഞാ൯ 21

ആപദ്ധ൪മ്മം പാ൪ത്തേടുക്ക പൈതാമഹപദത്തെ നീ.
നി൯കുലത്തിൽ സന്തതിയും ധ൪മ്മവും മുടിയാപ്പടി 22

സുഹൃത്തുക്കൾക്കു സന്തോഷമേകിക്കൊൾക കുരൂദ്വഹ!
വൈശ—യന൯ പറഞ്ഞു
ഇത്ഥം പുത്രാ൪ത്ഥമത്യാ൪ത്തി മൂത്തു കേണീടുമമ്മയെ 23

പാ൪ത്തു ധ൪മ്മം തെറ്റിടാതെ പേ൪ത്തുമാബ്ഭീഷ്മരോതിനാ൯.

ഭീഷ്മ൯ പറഞ്ഞു
രാജ്ഞി,ധ൪മ്മങ്ങൾ കാത്താലും പ്രാജ്ഞേ,സ൪വ്വം മുടിക്കൊലാ 24

സത്യഭംഗം ക്ഷത്രിയന്നു ശസ്തമാം ധ൪മ്മമായ് വരാ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/319&oldid=156651" എന്ന താളിൽനിന്ന് ശേഖരിച്ചത്