ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

400
കാനീനനെൻ പുത്രനവൻ കൃഷ്ണദ്വൈപായനാഭിധൻ. 14

വേദം നാലായ് വേർതിരിച്ചോൻ തപസ്വി ഭഗവാനൃഷി
ലോകേ വേദവ്യാസനായീ കൃഷ്ണത്വാൽ കൃഷ്ണനായിതേ. 15

സത്യവാദി തപസ്വീന്ദ്രൻ ശമവാൻ ധൂതകില് ബിഷൻ
ജനിച്ചവാറച്ഛനൊത്തു ഗമിച്ചാനപ്പൊഴായവൻ. 16

ഞാനും നീയും പരഞ്ഞാലോ ജ്ഞാനിയാകും മുനീശ്വരൻ
ഭ്രാതൃക്ഷേത്രങ്ങളിൽ സന്താനങ്ങളുണ്ടാക്കിടും ദൃഢം. 17

എന്നോടുരച്ചി'താപത്തിലെന്നെയോർത്താലു'മെന്നവൻ
ഓർപ്പൻ ഞാനവനെബ് ഭീഷ്മ, തവ സമ്മതമെങ്കിലോ. 18

നിന്റെ സമ്മതമുണ്ടെങ്കിലമ്മഹായോഗിയാമവൻ
വിചിത്രവീര്യക്ഷേത്രത്തിൽ പുത്രോത് പാദന ചെയ്തിടും. 19

അമ്മഹർഷിപ്പേരുരയ്ക്കെബ് ഭീഷ്മൻ കൈകൂപ്പിയോതിനാൻ.
ഭീഷ്മൻ പറഞ്ഞു
ധർമ്മമർത്ഥം കാമമെന്നുള്ളിമ്മൂന്നും കണ്ടറിഞ്ഞവൻ 20

അർത്ഥമർത്ഥാനുബന്ധംതാൻ ധർമ്മം ധർമ്മാനുബന്ധവും.
കാമം കാമാനുബന്ധംതാനീമട്ടെല്ലാം മറിച്ചുമേ 21

ചിന്തിച്ചറിഞ്ഞു വേണ്ടുന്നപന്തിക്കവനുറച്ചിടും.
എന്നാലിതീക്കുലത്തിന്നു നന്നായേറ്റം ഹിതത്തിനാം 22

ഇതേവം ദേവി, നീ ചൊന്നതധികം സമ്മതിച്ചു ഞാൻ.
വൈശമ്പായനൻ പറഞ്ഞു
എന്നു ഭീഷ്മൻ സമ്മതിച്ചു ചൊന്നവാറേ കുരൂദ്വഹ! 23

കൃ‍ഷ്ണദ്വൈപായനനെയാക്കാളി ചിന്തിച്ചിതപ്പൊഴേ.
വേദം തിരിച്ചോതുമവനമ്മയോർത്തതറിഞ്ഞുടൻ 24

പ്രത്യക്ഷമായിതവിടെസ്സത്വരം കുരുനന്ദന!
വിധിപ്രകാരം സുതനങ്ങഥ സൽക്രിയ ചെയ്തഹോ! 25

പുല്കിച്ചുരത്തും സ്തന്യംകൊണ്ടേകിനാളഭിഷേകവും;
കണ്ണീരും വാർത്തു ദാശേയിയുണ്ണിയേക്കണ്ടു നന്ദിയാൽ. 26

ആർത്തയാമവളേ വെള്ളം തളിച്ചു തൊഴുതായവൻ
മാതാവോടാപ്പൂർവ്വപുത്രൻ വ്യസനിങ്ങനെ ചൊല്ലിനാൻ. 27

വ്യാസൻ പറഞ്ഞു
ഭവതിക്കിച്ഛയെന്തെന്നാലതു ചെയ് വതിനെത്തി ഞാൻ
കല്പിക്ക ധർമ്മതത്ത്വജ്ഞേ, ത്വൽപ്രിയം ചെയ്തുകൊള്ളുവൻ. 28

വൈശമ്പായനൻ പറഞ്ഞു
പിന്നെപ്പൂജിച്ചിതവനെ നന്ദിപൂർവ്വം പുരോഹിതൻ
മന്ത്രപൂർവ്വകമാപ്പൂജ സന്തോഷിച്ചേറ്റിതായവൻ. 29

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/325&oldid=156658" എന്ന താളിൽനിന്ന് ശേഖരിച്ചത്