ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

401
മുറ്റും സമന്ത്രമാപ്പൂജയേറ്റു സന്തുഷ്ടനായുടൻ
പീഠം വാഴും വ്യാസനോടു കുശലംചൊല്ലിയമ്മതാൻ 30

സ്വൈരം നോക്കിസ്സത്യവതി നേരിട്ടിങ്ങനെ ചൊല്ലിനാൾ.
സത്യവതി പറഞ്ഞു
കവേ, മാതാപിതാക്കൾക്കു കേവലം മക്കൾ തുല്യരാം 31

അവർക്കുടമയമ്മയ്ക്കുമച്ഛനെപ്പോലെതാൻ ദൃ‍ഢം.
വിധികല്പിതനാമാദ്യസുതൻ സത്യമെനിക്കു നീ 32

വിചിത്രവീര്യൻ ബ്രഹ്മർഷേ,യെനിക്കിളയ നന്ദനൻ.
ഭീഷ്മനച്ഛൻവഴിക്കെന്നപോലെയമ്മവഴിക്കു നീ 33

വിചിത്രവീര്യന്നേട്ടൻ‍താൻ പുത്ര, ചൊൽകേവമല്ലയോ?
ഈശ്ശാമ്തനവനോ സത്യം പാലിപ്പോൻ സത്യവിക്രമൻ 34

ആശചെയ് വീലപൊപത്യത്തിലൂഴി വാഴുന്നതിങ്കലും.
എന്നാൽ നീ തമ്പിയെപ്പാർത്തും കുലസന്താനമൊക്കുവാൻ 35

ഭീഷ്മവാക്കാലുമിങ്ങെന്റെ നിയോഗത്താലുമങ്ങനെ
ഭൂതാനുകമ്പയാലുംതാൻ വിശ്വരക്ഷയ്ക്കു വേണ്ടിയും 36

ആനൃശംസ്യത്താലുമിന്നു ഞാൻ ചൊല്ലുംപടി ചെയ്യണം.
സുരസ്ത്രീതുല്യമാരുണ്ടു നിൻ തമ്പിക്കിരു ഭാര്യമാർ 37

രൂപയൗവനമാർന്നുള്ളോർ ധർമ്മത്താൽ പുത്രകാമകൾ.
അവരിൽ പുത്രജന്മത്തെച്ചെയ്ക നീ യോഗ്യനല്ലയോ 38

ഇക്കുലത്തിന്നു സന്താനവൃദ്ധിയുണ്ടായ് വരുംവിധം.
വ്യാസൻ പറഞ്ഞു
പരാപരം ധർമ്മതത്ത്വമറിയുന്നവൾ ദേവി, നീ 39

നിൻ മനസ്സും മഹാപ്രാജ്ഞേ, ധർമ്മത്തിൽത്തന്നെ നില്പതാം.
അതിനാൽ ഞാൻ നിൻ നിയോഗാലിതിൻ ധർമ്മത്തെയോർത്തു

നിന്നഭീഷ്ടം ചെയ് വനിതു മുന്നമേ കണ്ടിരിപ്പതാം; [താൻ
തരാം തമ്പിക്കു ‍ഞാൻ മിത്രാവരുണാഭകുമാരരെ. 41

ഇതിന്നാദ്ദേവിമാർ ഞാൻ ചൊൽവതാം വ്രതമെടുക്കണം
ഓരാണ്ടുകാല,മെന്നാലേ പാരം ശുദ്ധകളായ് വരൂ; 42

വ്രതംകൂടാതെന്നൊടൊത്തു ചേരുകില്ലൊരു നാരിയും.
സത്യവതി പറഞ്ഞു
വെക്കമാദ്ദേവിമാർ ഗർഭമുൾക്കൊള്ളുംവണ്ണമാക്കണം 43

രാജാവില്ലാത്ത രാജ്യത്തു നാട്ടാർ കെടുമനാഥരായ്.
ക്രിയാനാശം വരും, വർഷം നില്ക്കും, ദേവത നാസ്തിയാം, 44

ഇമ്മട്ടരാജകം രാജ്യം ചെമ്മേ നില്ക്കുന്നതെങ്ങനെ?
അതിനാൽ ഗർഭമുണ്ടാക്കുകതു ഭീ‍ഷ്മൻ വളർത്തുമേ. 45

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/326&oldid=156659" എന്ന താളിൽനിന്ന് ശേഖരിച്ചത്