ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

402
വ്യാസൻ പറഞ്ഞു
തമ്പിക്കു കാലം കാക്കാതെ ഞാൻ പുത്രോത് പത്തിചെയ്കിലോ
എൻ വൈരുപ്യം പൊറുക്കേണമവരെന്നാലതും വ്രതം. 46

എന്റെ ഗന്ധം രൂപമേവം വേഷം മെയ്യും സഹിക്കിലോ
ഇപ്പോൾ കൗസല്യ ഞാൻ നല്കും ഗർഭം കൈക്കൊണ്ടു കൊള്ളലാം.

വൈശമ്പായനൻ പറഞ്ഞു
ഇതിൻവണ്ണം വ്യാസർ സത്യവതിയോടോതി വീര്യവാൻ:
"കൗസല്യയെന്നാലുടനെവസൂലങ്കാരമാർന്നിനി 48

എന്നംഗസംഗം കാത്തോട്ടേ"യെന്നാ മുനി മറഞ്ഞുപോയ്.
ഉടനാദ്ദേവി ചെന്നിട്ടു ഗൂഢം സ് നുഷയൊടാദരാൽ 49

ധർമ്മാർത്ഥയുക്തമാംവണ്ണം നന്മയോടേവമോതിനാൾ.
സത്യവതി പറഞ്ഞു
കൗസല്യേ, ധർമ്മതന്ത്രം ഞാനോതുന്നേനതു കേൾക്ക നീ 50

ഭാരതാന്വയമെൻ ഭാഗ്യക്കേടാലീവണ്ണമറ്റുപോയ്.
എന്മാൽ കണ്ടും പിതൃകുലമിമ്മട്ടായ് തീർന്നതോർത്തുമേ 51

ബുദ്ധി ചൊല്ലീ ഭീഷ്മൻ കുലവൃദ്ധിയുണ്ടായിടുംപടി.
എന്നാലാ ബുദ്ധി നിൻപാടാണെന്നെ നീ കരകേറ്റണേ 52

നഷ്ടമാം ഭാരതകുലം പെട്ടെന്നൊന്നുദ്ധരിക്കണം.
വൃത്രാരിതുല്യനായുള്ള പുത്രനെ പ്രസവിക്ക നീ 53

അവനീ നമ്മുടെ കുലരാജ്യഭാരം വഹിക്കുമേ.
വൈശമ്പയനൻ പറഞ്ഞു
ഏവം ചൊല്ലീട്ടൊരുവിധം ദേവീസമ്മതി ചേർത്തവൾ 54

ദേവർ‌ഷിവിപ്രാതിഥികൾക്കൂട്ടും മറ്റും നടത്തിനാൾ.

106. ധൃതരാഷ്ട്രപാണ്ഡു വിദുരോത്പത്തി

വ്യാസനിയോഗത്താൽ അംബികയിൽ ധൃതരാഷ്ട്രനും അംബാലികയിൽ പാണ്ഡുവും ജനിക്കുന്നു. രണ്ടുപേർക്കുമുള്ള ന്യൂനത കണ്ടു് സത്യവതി വീണ്ടും അംബികയെ നിയോഗിക്കുന്നു. അംബിക തന്റെ ദാസിയെ വ്യാസന്റെ അടുക്കലേക്കയയ്ക്കുന്നു. ആ ദാസിയിൽ ബുദ്ധിമാനായ വിദുരൻ ജനിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെക്കാലേ സത്യവതി വധുവോടാദരത്തൊടും
ഋതുസ്നാനാൽ പരം സംവേശിപ്പാനിങ്ങനെ ചൊല്ലിനാൾ. 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/327&oldid=156660" എന്ന താളിൽനിന്ന് ശേഖരിച്ചത്