ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

407

ഈവണ്ണമുള്ളോരു ഫലാനുഭവം കിട്ടീടുംവിധം?
ഉടനെന്നോടു ചൊല്ലേണം കാൺക നീയെൻ തപോബലം.”
ധർമ്മൻ പറഞ്ഞു
ക്ഷുദ്രപക്ഷികൾതൻ വാലിലിഷീകപ്പുല്ലു കോർത്തു നീ
അതിന്റെ ഫലമാണേവമങ്ങേറ്റതു തപോധന! 11

അല്പദാനത്തിന ഫലം കെല്പിൽ പെരുകിടുംവിധം
വിപ്രേർഷ, കേളധർമ്മത്തിനു ഫലം വലുതാകുമേ. 12

അണീമാണ് ഡവ്യൻ പറഞ്ഞു
ഏതു കാലത്തു ഞാൻ ചെയ്തിതതു ചൊല്ലൂ യഥാർത്ഥമായ്

ധർമ്മരാജൻ ചൊല്ലി, “ബാല്യകാലത്തിൽ ചെയ്തതാണു നീ"
ബാലൻ ജന്മംതൊട്ടു പന്തീരാണ്ടിടയ്ക്കൊന്നു ചെയ്യുകിൽ
അറിവില്ലാതെ ചെയ് വൊന്നാണതധർവുമായ് വരാ. 14

അല്പമായൊരു കുറ്റത്തിൽ മഹാശിക്ഷ വിധിച്ചു നീ
പെരുതാം ബ്രാഹ്മണവധം സർവ്വഭൂതവധത്തിലും. 15

അതിനാൽ ധർമ്മ, നീ ശൂദ്രജാതിമാനുഷനായ് വരും
ലോകേ ധർമ്മഫലത്തിന്നിങ്ങൊരു മര്യാദ വെക്കുവൻ. 16

പതിന്നാലു വയസ്സിന്നു മുന്നമേയില്ല പാതകം
അതിന്നുമേൽ ചെയ്തവർക്കേ ദോഷം ദോഷമതായ് വരൂ. 17

വൈശമ്പായനൻ പറഞ്ഞു
ഇത്തെറ്റുകൊണ്ടാ മുനീന്ദ്രനുറ്റു ശാപം കൊടുക്കയാൽ
ധർമ്മൻ വിദുരനായ് ശൂദ്രയോനിയിങ്കൽ ജനിച്ചുതേ 18

ധർമ്മാർത്ഥനീതിനിപുണൻ ദീർഗ്ഘദർശി കുരുക്കൾക്കു ഹിതോദ്യതൻ. 19

109.പാണ്ഡുരാജ്യാഭിഷേകം

ധർമ്മാനുസൃതമായി ഭീഷ്മൻ രാജ്യം ഭരിച്ചതിനാൽ രാജ്യത്തിനുണ്ടായ ആ പിതാമഹൻ പാണ്ഡവരേയും കൗരവരേയും തുല്യസ്നേഹത്തോടുകൂടി വളർത്തുന്നു. പ്രായപൂർത്തിവന്ന പാണ്ഡുവിനെ രാജാവായി അഭിഷേകം ഭീഷ്മൻ സ്വതന്ത്രനാകുന്നു.


വൈശമ്പായനൻ പറഞ്ഞു
മൂന്നീക്കുമാരുണ്ടായിവന്നതിൽ കുരുജാംഗലം
കുരുക്കളാക്കരുക്ഷേത്രമിതു മൂന്നും വളർന്നുതേ. 1

സസ്യം വളർന്ന ഭൂവിങ്കൽ സസ്യങ്ങൾ സരസങ്ങളായ്
കാലേ വർഷിച്ചു ജലദം ഫലം വാച്ചൂ മരങ്ങളിൽ. 2

സന്തോഷിച്ചൂ വാഹനങ്ങൾ നന്ദിച്ചൂമൃഗപക്ഷികൾ
മണം കൂടീ പൂക്കളിലാ രസം കൂടി ഫലങ്ങളിൽ. 3

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/332&oldid=156666" എന്ന താളിൽനിന്ന് ശേഖരിച്ചത്