ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേദവേദാംഗതത്ത്വജ്ഞരേതിലും തീർച്ചകണ്ടവർ.
വില്ലിൽ പാണ്ഡു വിശേഷിച്ചുമെല്ലാർക്കും മുൻപനായിതേ 21

മറ്റുള്ളോരെക്കാളുമേററം ശക്തനായ് ധൃതരാഷ്ട്രനും.
മുപ്പാരിലാരും വിദൂരർക്കൊപ്പമുള്ളവനില്ലഹോ! 22

അമ്മട്ടവൻ ധർമ്മനിത്യൻ ചെമ്മേ ധർമ്മമറിഞ്ഞവൻ.
നഷ്ടമാം ശാന്തനുകലം പുഷ്ടമേവം വളർന്നതിൽ 23

നാട്ടിലെങ്ങും കുറ്റമറ്റ പാട്ടിലായിച്ചമഞ്ഞുതേ.
വീരസൂക്കളിലാക്കാശ്യമാർ, നാട്ടിൽ കുരുജാംഗലം, 24

മെച്ചം ധർമ്മിഷ്ഠരിൽ ഭീഷ്മൻ, പുരത്തിൽ കരിപത്തനം.
ധൃതരാഷ്ട്രൻ രാജ്യഭാരം ചെയ്തതില്ലന്ധനാകയാൽ, 25

വിദുരൻ പാരശവനായ്, രാജാവായതു പാണ്ഡുവാം.
ഒരിക്കൽ നീതിമാൻ ഭീഷ്മനറിവേറും സരിൽസുതൻ 26

ധർമ്മിതത്ത്വങ്ങളിറയും വിദുരൻതന്നൊടോതിനാൻ.

110. ധൃതരാഷ്ട്രവിവാഹം

ഭീഷ്മർ വിദൂരനോടാലോചിച്ച് ഗാന്ധാരിരാജപുത്രിയായി ഗാന്ധാരിയെ ധൃതരാഷ്ട്രരെക്കൊണ്ടു വിവാഹം ചെയ്യിക്കുന്നു. ഭർത്താവിനു കണ്ണില്ലാത്ത സ്ഥിതിക്കു തനിക്കു കാഴ്ചയാവശ്യമില്ലെന്നു പറഞ്ഞു് സാദ്ധ്വിയായ ഗാന്ധാരി സ്വന്തം കണ്ണ മുടിക്കെട്ടുന്നു.


ഭീഷ്മൻ പറഞ്ഞു
പൂരൂത്ഭവം നമ്മുടെയീപ്പേരെഴും പ്രാജ്യമാം കുലം 1

ക്ഷിതിപർക്കൊക്കെയും മേലാലധിരാജത്വമുള്ളതാം.
മഹിതന്മാർകളാം പൂർവ്വമഹിപന്മാർ ഭരിച്ചതാം.
ഒരിക്കലും ക്ഷയംതട്ടാതിരുന്നൂ മുന്നമിക്കുലം. 2

ഞാനുമിസ്സത്യവതിയാം വ്യാസമാമുനിവര്യനും
ഇങ്ങു വീണ്ടുമുറപ്പിച്ചൂ കുലതന്തുക്കൾ നിങ്ങളിൽ. 3

എന്നാലാംബുധിയെപ്പോലീയന്വയം വളരുംവിധം.
ചെയ്തുകള്ളേണമീ ഞാനും നീയുമില്ലിഹ സംശയം. 4

കേൾക്കുന്നു യാദവസുതയീക്കുലത്തിന്നു യോഗ്യയായ്
സുബലാത്മജയവ്വണ്ണം മദ്രേശ്വരകുമാരിയും. 5

കുലീനമരഴകെഴുന്നവരീയിവരേവരും
ക്ഷത്രിയശ്രേഷ്ഠന്മാർ ചാർച്ചയ്ക്കൊത്തിരിപ്പവരാണിഹ. 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/334&oldid=156668" എന്ന താളിൽനിന്ന് ശേഖരിച്ചത്