ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യാസൻ പറഞ്ഞുര
ഇതാ നൂറു സുതന്മാരായോതുകില്ലനൃതോക്തി ഞാൻ
ദൗഹിത്രാർതഥം നൂറ്റിനും മേലാകം ഭാഗവുമുണ്ടിതാ
ഇതു സുന്ദരിയായ്ത്തീരും സുതയാം തേ യഥേപ്സിതം
പിന്നെ വേറെ നൈക്കുടമങ്ങൊന്നടുപ്പച്ചു താപസൻ
അതിലിട്ടാനതും കന്യാഭാഗമെന്ന മുനീശ്വരൻ
വൈശമ്പായനൻ പവഞ്ഞു
ഇതേവം ദുശ്ശളാജന്മമോതിനേനിഹ ഭാരത
പരം രാജേന്ദ്ര ഞാനെന്തു വിവരിക്കേണ്ടു സന്മതേ

117.ധൃതരാഷ്ട്രപുത്രനാമകഥനം


ധൃതരാഷ്ട്രന്റെ നൂറുമക്കളുടെയും പേരുവിവരം.
ജനമേജയൻ പറഞ്ഞു
ജേഷ്ഠാനുക്രമമായിട്ടീ നൂറുപേരുടെ പേരുകൾ
ധാർത്തരാഷ്ട്രക്രമം ചേരുമ്മട്ടു ചൊല്ലിത്തരേണമേ
വൈശമ്പായനൻ പറഞ്ഞു
ദുര്യോധനൻതാൻ യുയുത്സു പിന്നെദ്ദുശ്ശാസനൻ പരം
ദുസ്സഹൻ ദുശ്ശലൻ പിന്നെജ്ജലഗന്ധൻ സമൻ സഹൻ
ദുർമ്മർഷണൻ ദുർമ്മുഖൻതാൻ ദുഷ്കർണ്ണൻ കർണ്ണനങ്ങനെ
വിവിംശതി വികർണ്ണൻതാൻ ശലൻ സത്വൻ സുലോചനൻ
ചിത്രോപചിത്രർ ചിത്രാക്ഷൻ ചാരുചിത്രൻ ശരാസനൻ
ദുർമ്മദൻ ദുർവ്വിഗാഹൻതാൻ വിവിത്സു വികിടാനനൻ
ഊർണ്ണനാഭൻ സുനാഭൻതാൻ പിന്നെ നന്ദേപനന്ദകർ
ചിത്രബാണൻ ചിത്രവർമ്മൻ സുവർമ്മൻ ദുർവ്വിമോചനൻ
അയോബാഹു മഹാബാഹു ചിത്രാംഗൻ ചിത്രകുണ്ഡലധനൻ
ഭീമവേഗൻ ഭീമബലൻ വലാകി ബലവർദ്ധനൻ‍
ഉഗ്രായുധൻ സുഷേണൻതാൻ കുണ്ഡധാരൻ മഹോദരൻ
ചിത്രായുധൻതാൻ നിഷംഗി പാശി വൃന്ദാരകൻ പരം
ദൃഢവർമ്മൻ ദൃഢക്ഷത്രൻ സോമകീർത്തിയനൂദരൻ
ദൃഢസന്ധൻ ജരാസന്ധൻ സത്യസന്ധൻ സദസ്സുവാക്കു
ഉഗ്രശ്രവസ്സുഗ്രസേനൻ സേനാനീ ദുഷ്പരാജയൻ
അപരാജിതൻ കുണ്ഡശായി വിശാലാക്ഷൻ ദുരാധരൻ‌
ദൃഢഹസ്തൻ സുഹസ്തൻതാൻ വാതവേഗൻ സുവർച്ചനും
ആദിത്യകേതു ബഹ്വാശി നാഗദത്തോഗ്രശായികൾ
കവചിക്രഥനൻ കുണ്ഡി കുണ്ഡധാരൻ ധനുർദ്ധരൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/347&oldid=156682" എന്ന താളിൽനിന്ന് ശേഖരിച്ചത്