ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉഗ്രഭീമരഥന്മാരാ വീരബാഹുവലോലുപൻ
അഭയൻ ദൃഢകർമ്മവു പിന്നെദ്ദൃഢരഥാശ്രയൻ
അനാധൃഷ്യൻ കുണ്ഡഭേരി വിരാവീ ചിത്രകുണ്ഡലൻ
പ്രമഥൻതാനാ പ്രമാഥി ദീർഗ്ഘരോമൻ സുവീര്യവാൻ
ദീർഗ്ഘബാഹു മഹാബാഹു വ്യുഢോരഃകാഞ്ചനദ്ധ്വജൻ
കുണ്ഡാശി വിരജസ്സേവം നൂറ്റിൻമേലങ്ങു ദുശ്ശള
നൂറ്റുപേർ മക്കളീവണ്ണം നൂറ്റിന്മേലോരു കന്യയും
പേരിൻക്രമത്തിതാനോർക്ക പിറപ്പിൻക്രമവും നൃപ
എല്ലാരും ധർമ്മവിഞ്ജന്മാർ സർവ്വശസ്രാസ്തകോവിദർ
എല്ലാവരെയും വേൾപ്പിച്ചു മല്ലാക്ഷികളെ മന്നവ
ധൃതരാഷ്ട്രൻ പരീക്ഷിച്ചു സമേധയാ വിധിയാംവിധം
സമയത്തിൽ ദുശ്ശളയെ ധൃതരാഷ്ട്രനേശ്വരൻ‌
ജയദ്രഥന്നുതാൻ നല്കീ മുറയ്ക്കു ഭരർഷഭൻ

118.മൃഗശാപം

ഒരിക്കൽ നായാട്ടിനായിപ്പോയ പാണ്ഡുമൃഗരുപം ധരിച്ചു സംഭോഗത്തിലേർപ്പെട്ടിരുന്ന ഒരു മഹർഷിയെ വധിക്കുന്നു.മൃഗരുപംവിട്ടു സ്വന്തം രുപംധരിച്ച കിന്ദമൻ എന്ന ആ മഹർഷി കാമവേശത്തോടുകൂടി സ്തീകളെത്തൊട്ടാൽ മൃത്യുവടയുമെന്നു പാണ്ഡുവിനെ ശപിക്കുന്നു.


ജനമേജൻ പറഞ്ഞു
പറഞ്ഞൂ ധാർത്തരാഷ്ട്രർക്കുള്ളാർഷമാം മുഖ്യസംഭവം
അമാനുഷം മാനുഷരിൽ ബ്രഹ്മവിത്തമനാം ഭവാൻ ‍
വിവരിച്ചിവർത്തൻ പേരുമിവിടുന്നരുൾ ചെയ്തു ഞാൻ
കേട്ടനിനിപ്പാണ്ഡവർതൻ കഥ ചൊല്ക തപോനിധേ
അവരേറ്റം യോഗ്യരല്ലോ ദേവരാജപരാക്രമർ
അശംവതരണേ ദേവഭാഗമെന്നങ്ങു ചൊന്നവൻ
അതിമാനുഷകർമ്മാക്കളവർക്കുള്ള കഥാക്രമംര്
ജന്മംമുതൽക്കു വിശദം വൈശമ്പായന ചൊല്ക നീ
വൈശമ്പായനൻ പറ‌ഞ്ഞു
മൃഗവ്യാളങ്ങളുള്ളോരു കാട്ടിൽ പാണ്ഡുമഹീപതി
ചുറ്റുമ്പോൾ കണ്ടു മിഥുനധർമ്മം ചയ്യുന്ന മാനിനെ
ആ മാനിനേയും മാൻപേടതന്നെയും പാണ്ഡുവങ്ങുടൻ
കാഞ്ചനക്കെട്ടെഴും കുർത്തുള്ളഞ്ചമ്പെയ്തു പിളർന്നുതേ
ആ മാനോ നൃപതേ യോഗ്യൻ‌ മാമുനീന്ദ്രകുമാരകൻ
ഭാര്യയോടോത്തു മാനായ് നിന്നിണകൂടുകയാണഹോ
മനുഷ്യവാക്കു ചൊല്ലിപെൺമാനുമായിണചേർന്നവൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/348&oldid=156683" എന്ന താളിൽനിന്ന് ശേഖരിച്ചത്