ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആകുലേന്ദ്രയനായ് വീണു വിലപിച്ചീടിനാനുടൻ
മൃഗം പറ‌ഞ്ഞു
കാംക്രധങ്ങൾ വന്നാലും ബുദ്ധി കെട്ടവരാകിലും
പാപം ചെയ്യും മർത്തയരുമീ നൃശംസങ്ങളോഴിക്കുമേ
വിധിയേബുദ്ധി വെല്ലില്ലാ ബുദ്ധിയേ വിധി വെല്ലുമേ
വിധികൊണ്ടു വരും കാര്യം ബുദ്ധിമാനുമറഞ്ഞിടാ

മുറ്റും ധർമ്മമെഴും മുഖ്യവംശത്തിൽ ജാതനാം തവ
കാമലോഭഭ്രമത്താലെന്തേവം ബുദ്ധി പിഴയ്ക്കുവാൻ

പാണ്ഡു പറ‍ഞ്ഞു
ശത്രുഹിംസയിലുള്ളോരു വൃത്തി മന്നോർക്കു വേട്ടയിൽ

എന്നല്ലോ മൃഗ നീമഹാലെന്നെ നിന്ദിച്ചിടായ്കടോ
ചതി വിട്ടും ചതിച്ചിട്ടും വിധിപ്പൂ മൃഗഹിംസനം
എന്നല്ലോ നൃപധർമ്മം നീയെന്തേവം നിന്ദ ചെയ്യുവാൻ

അഗസ്ത്യമുനി സത്രത്തിൻമദ്ധ്യേ നായാട്ടു ചെയ്തുതാൻ
ആരാണ്യകമൃഗംകൊണ്ടു ദേവപ്രാർത്ഥനചെയ്തുപോൽ

പ്രമാണം കണ്ട ധർമ്മത്തിൽ നമ്മെ നിന്ദപ്പതെന്തു നീ?
നിങ്ങൾക്കുള്ള വപാഹോമമഗസ്ത്യൻ ചെയതയില്ലയോ
മൃഗം പറഞ്ഞു
മനുഷ്യർ വൈരികളെയുമെയ്യ പാഴായി മന്നവ

വധകാലങ്ങളിൽ ചെയ്യും വധമേ ശ്രഷ്ഠമായിവരൂ
പാണ്ഡു പറഞ്ഞു
അപ്രമാദപ്രമാദങ്ങൾ നോക്കാതൂക്കയാൽ മൃഗങ്ങളെ

തീക്ഷ് ണോപായങ്ങളാൽ കൊൽവൂ മൃഗ നിന്ദിപ്പതെന്തു നീ?
മൃഗം പറഞ്ഞു
സ്വാർത്ഥമായി ഞാൻ മൃഗവധം നിന്ദിക്കുന്നില്ല മന്നവ

ആനൃശംസ്യാലോർത്തിടേണ്ടതാണു നീയെന്റെ മൈഥുനം
സർവ്വർക്കും ഹിതമാം കാലേ സർവ്വർക്കും രസകാരണേ

മൈഥുനേ ബുധനാമാരു മാനിനെക്കൊന്നിടും വനേ
ഈ മാമ്പേടയിലൂഴിശ മൈഥുനം ചെയ്തീടുന്നു ഞാൻ

പുരുഷാർത്ഥഫലത്തിനായതു പാഴാക്കി വിട്ടു നീ
അക്ലിഷ്ടകർമ്മം ചെയ്തീടും ശ്ലാഘ്യാശ്രീ പൗരവാന്വയേ

ജാതനായ നിനക്കേതും ചേർന്നതല്ലിതു കൗരവ
മഹാനൃശംസമാം കർമ്മം സർവ്വലോകവിഗർഹിതം

അസ്വർഗ്ഗ്യമയശസ്യാംതാനധർമ്മമിതു മന്നവ
സ്ത്രീഭോഗത്തിൽ വിശേഷജ്ഞൻ ശാസ്രധർമ്മാർത്ഥവേദി നീ

സുരസന്നിഭനസ്വർഗ്ഗ്യമിക്കർമ്മം ചെയ്കതൊത്തിടാ
നൃശംസക്രിയ ചെയ് വോരായ് പാപാചാരികളായിഹ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/349&oldid=156684" എന്ന താളിൽനിന്ന് ശേഖരിച്ചത്