ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീര്യം കെട്ടു വിഷാദപ്പെട്ടോരീക്ക പണമാം വഴി
സ്വധർമ്മം വിട്ടു വീര്യം കെട്ടിനിപ്പോകുന്നതല്ല ഞാൻ.
മാനാവമാനമേറ്റിട്ടു താനന്യനൊടു ദീനനായ്
കാമത്താൽ ൮ത്തി യാചിക്കുമവൻ ശ്വാവിനു തുല്യനാം.

വൈശമ്പായനൻ പറഞ്ഞു
ഉടനേവം ചൊല്ലി മാഴ്കി നെടുവീർപ്പിട്ടു മന്നവൻ
കുന്തിയേയും മാർദ്രിയേയും നോക്കീട്ടിങ്ങനെ ചൊല്ലിനാൻ.

പാണ്ഢു പറഞ്ഞു
കൗസല്യ പിന്നെ ക്ഷത്താവാം വിദുരൻ ബന്ധുമാൻ നൃപൻ
ആര്യയാകും സത്യവതി ഭീഷ്മൻ നൃപപുരോഹിതർ
ബ്രാഹ്മണർ ശ്രേഷ്ഠർ യജ്വാക്കൾ സംശിതവ്രതരായവർ
പൗരവൃദ്ധരുമുണ്ടല്ലോ നമുക്കുറ്റവരായവർ;
നന്ദിപ്പിച്ചവരോടോരൂ പാണ്ഢുകാടേറിയെന്നതും.

വൈശമ്പായനൻ പറഞ്ഞു
വനവാസത്തിന്നുറച്ച കണവൻമൊഴി കേട്ടുടൻ
തക്കതാം മൊഴി ചൊന്നാളാക്കുന്തിയും മാദ്രിതാനുമേ.

കുന്തി മാദ്രിമാർ പറഞ്ഞു
മുഖ്യാശ്രമങ്ങൾ മറ്റില്ലേ കൈകൊൾവാൻ ഭരതർഷഭ!
ധർമ്മ പന്തികളാം ഞങ്ങളൊത്തുചേർന്നു തപിക്കുവാൻ?
സ്വർഗ്ഗ്യമാകും ഫലം പാർത്തു ദേഹത്യാഗം കഴിക്കുകിൽ
ഭവാൻതാൻ നാഥനായ് തീരും സ്വർഗ്ഗത്തിന്നുമസംശയം.
ഇന്ദ്രിയഗ്രാമവും വെന്നു ഭർത്തൃലോകാപ്തിയോർത്തുതാൻ
കാമസൗഖ്യം കൈവെടിഞ്ഞു തപിക്കുന്നുണ്ടു ഞങ്ങളും.
അങ്ങുന്നു ബുദ്ധിമാനിന്നീ ഞങ്ങളെത്താൻ ത്യജിക്കുകിൽ
ഇക്ഷണം ഞങ്ങളിജ്ജീവൻ പോക്കുന്നുണ്ടില്ല സംശയം

പാണ്ഢു പറഞ്ഞു
ഇമ്മട്ടു നിങ്ങളീദ്ധർമ്മകർമ്മത്തിന്നൊത്തൊരുങ്ങുകിൽ
സ്വയം ഞാനിനിയച്ഛന്റെ നിത്യയാം ൮ത്തിയേൽക്കുവൻ.
ഗ്രാമ്യസൗഖ്യാശനം വിട്ടു വൻതപസ്സു തപിച്ചുഞാൻ
വൽക്കലംപൂണ്ടു ഫലമൂലാശിയായ് കാട്ടിൽ വാഴുവൻ.
 രണ്ടു സന്ധ്യയ്കുമൂത്തഗ്നിഹോത്രംചെയ്തു ശരിക്കു ഞാൻ
മെലിഞ്ഞല്പാശിയായ് ചീരജടാചർമ്മങ്ങളേന്തിയും,
മഞ്ഞും കാറ്റും വെയിലുമേറ്റാപ്പൈദാഹം പൊറുത്തുമേ
ദുസ്സാദ്ധ്യമാം തപസ്സാലിശ്ശരീരം ശുഷ്കമാക്കിയും,
ഏകാന്തശീലനാർത്തു പക്വാപക്വത്തിയാല
പീതൃവാനോർക്കു വന്യം വാഗംബുതർപ്പണമേകിയും,
കുലസ്ഥവാനപ്രസ്ഥർക്കുപോലും കാഴ്ച്ചയൊഴിച്ചുതാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/352&oldid=156688" എന്ന താളിൽനിന്ന് ശേഖരിച്ചത്