ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  അവളിൽ കാമമാണ്ടുംകൊണ്ടവൻ യക്ഷ്മരുജാത്തനായ്

        അർക്കനെപ്പോലസ്തമിച്ചാനേറെ വൈകാതെകണ്ടവൻ

        അവൻ മരിച്ചതിൽ ഭാര്യയവശപ്പെട്ടു മാലൊടും.

         അപുത്രയാൾ നൃപവ്യാഘ്ര, വിലപിച്ചെന്നു കേൾപ്പു ഞാൻ

         മഹാദു:ഖാന്ധയായ് ഭദ്ര വിലപിച്ചതു കേൾ നൃപ!

         ഭദ്ര പറഞ്ഞു

         ധർമ്മജ്ഞമൗലേ തരുണി തന്മണാളൻ നശിക്കിലും

        പതിയില്ലാതെ ജീവിക്കിൽ ജീവിപ്പോളല്ല ദു:ഖിത.

        വരൻ പോയാൽ ചാകനല്ലൂ വാരിക്കു നരപുംഗവ!

        നിന്നൊപ്പം പോരുമവൻ നന്ദിച്ചെന്നെയുംകൊണ്ടുപോക നീ
  
        നീ വേർവിട്ടാൽ ക്ഷണംപോലും ജീവിപ്പാനാശയില്ല മേ

        പ്രസാദിക്കുക നാഥൻ നീയെന്നും കൊണ്ടുപോകണേ!

        പിൻപുറേ ഞാൻ വരുന്നുണ്ടു സമത്തിൽ വിഷമത്തിലും


        നരശാർദ്ദൂ ല, പോകൂംനിന്നനുവൃത്തി നടത്തുവൻ

         നിഴൽപോലെ പിൻതുടർന്നിട്ടെന്നുമേ പാട്ടിലായി ഞാൻ

        നിൽക്കുന്നുണ്ടു നരവ്യാഘ്ര നിത്യം പ്രിയഹിതപ്പടി.

         ഇന്നുതൊട്ടെത്രയോ കഷ്ടമെന്നുള്ളൂ വളരുംവിധം

         എന്നെയാധികൾ ബാധിക്കുമെന്നും നീ വിട്ടുപോകിലോ.

       നിർഭാഗ്യ ഞാൻ വിട്ടിരിക്കാം സഹചാരികളെപ്പുരാ

      അതാണെനിക്കങ്ങയോടി വിയോഗം സംഭവിക്കുവാൻ.

      ഭർത്താവായ് വേർപ്പിരിഞ്ഞിട്ടു മുഹൂർത്തം ജീവനാണ്ടവൾ

      നരകത്തിൽപ്പെട്ടപോലെ ദു:ഖം ജീവിപ്പതാണവൾ.

      സംയുക്തവിപ്രയോഗത്തെ പ്പൂർവ്വദേഹേ പിണച്ചു ഞാൻ

     പൂർവ്വദേഹാപ്തമാം പാപകർമ്മമാണിതു നിർണ്ണയം.

      ഭൂപതേ, നിൻ വിയോഗാലുൾത്താപമാപ്പെട്ടു ഹന്ത! മേ;

      ഇപ്പോൾത്തൊട്ടിവനീനാഥ, ദർഭപ്പുല്ലിൽ കിടന്നു ഞാൻ

      ആർത്തിയോടും ഭവൽപ്രാപ്തി കാത്തിരുന്നീടുവൻ ദൃഢം.

      കാണായ് വരിക ദു:ഖത്തിലാണ്ടു കേണിടുമെന്നെ നീ

     നരനായക , വേണ്ടുന്ന മുറ ശാസിച്ചിടണമേ!

     കുന്തി പറഞ്ഞു

    അവളേവം കേണുകേണാശ്ശവം പുല്കികിടക്കവേ

    മറഞ്ഞിട്ടവളോടായിപ്പറഞ്ഞു മൊഴിയിങ്ങനെ:

    “ഭദ്രേ, നീയേറ്റുകൊൾകേറ്റം ഭദ്രമായ് തേ വരം തരാം

     നിന്നിൽ മക്കളെയുണ്ടാക്കുന്നുണ്ടു ഞാൻ ചാരുഹാസിനി!

     സ്വന്തം മെത്തയിൽ ഞാനൊത്തു പതിന്നാലാം ദിനത്തിലോ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/358&oldid=156694" എന്ന താളിൽനിന്ന് ശേഖരിച്ചത്