ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

    എട്ടാം നാളോ കിടന്നീടാമൃതുസ്നാനം കഴിഞ്ഞു തേ"

    ഇതു കേട്ടിട്ടിപ്രകാരം ചെയ്തുതാനാപ്പതിവ്രത

 
    പറഞ്ഞപോലെതാൻ ഭദ്ര പരം പുത്രാശയോടഹോ!

    ശവസംഗത്തിനാൽപ്പെറ്റാളവൾ സാല്വരെ നൂവരെ

    മദ്രന്മാർ നാല്വരേയും താൻ മക്കളായ് ഭരതർഷഭ!

    അവ്വണ്ണമങ്ങുമീയെന്നിൽ മനസ്സാൽ ഭരതർഷഭ!

    തപോബനത്താൽ സുതരെയുണ്ടാക്കാൻ മതിയാകുമോ.

കുന്തീപുത്രോത് പത്യനുജ്ഞ

വ്യുഷിതാശ്വൻ ദേവതുല്യനായതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ സാധിച്ചതെന്നും മനുഷ്യനായ

തനിക്ക് അതു സാദ്ധ്യമല്ലെന്നും മറ്റുവിധത്തിൽ സന്തത്യുത്പാദനം നടത്തി വംശത്തെ

നിലനിർത്തണമെന്നും പാണ്ഡു പറഞ്ഞതനുസരിച്ച്, ചെറുപ്പത്തിൽ ദുർവ്വാസാവുപദേശിച്ച മന്ത്രം

പ്രയോഗിച്ച് അങ്ങനെ ചെയ്യാമെന്ന് കുന്തി സമ്മതിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

ഏവം ചൊന്നളവാബ് ഭൂപൻ ദേവിയോടോതി വീണ്ടുമേ
ധർമ്മജ്ഞൻ ധർമ്മമിലുമിമ്മട്ടുത്തമവാക്കിനെ.

പാണ്ഡു പറഞ്ഞു


      ശരിയാണിതു പണ്ടേവം വ്യുഷിതാശ്വൻ നടത്തിനാൻ

      നീ ചൊന്നവണ്ണം കല്യാണി, ദേവസന്നിഭനാണവൻ.

     പറഞ്ഞിടാം ധർമ്മതത്വമറിഞ്ഞീടുകിതൊന്നു നീ

     പുരാണമുനിമുഖ്യന്മാർ പുരാ കണ്ടുള്ളതാണിതും.

      പണ്ഡു നാരികളേവന്നും കണ്ടുകൂടുംപടിക്കുതാൻ

     സ്വാതന്ത്ര്യത്താൽ കാമചാരമാർന്നിരുന്നു ശുചിസ്മിതേ!

     ചെറുപ്പത്താൽ പതിയെ വിട്ടരം വ്യഭിചരിക്കിലും

     അഭർമ്മമായവർക്കന്നില്ലതുമേ പണ്ടു ധർമ്മമാം.

     തിര്യഗ്യോനിപ്രജകളുണ്ടിന്നുമാപ്പൂർവ്വധർമ്മമേ

     അനുവർത്തിച്ചുപോരുന്നൂ കാമക്രോധങ്ങളെന്നിയേ.

     പ്രമാണംകൊണ്ടോരീദ്ധർമ്മമാദരിപ്പൂ മഹർഷികൾ

     ഇന്നുമങ്ങുത്തരകുരുരാജ്യത്തുണ്ടു നടപ്പെടോ.

 
    സ്ത്രീകൾക്കനുഗ്രഹകരമാകുമാധർമ്മമാദ്യമേ

    ഈമട്ടീയൊരു ലോകത്തിലീ മര്യാദ ശുചിസ്മിതേ!

    ആരെന്തിനായി വെച്ചെന്നും കേളെടോ വിസ്തരിച്ചിടാം:

    ഉണ്ടായിതുദ്ദാലകാഖ്യൻ പണ്ടാര്യൻ മുനി കേൾപ്പൂ ഞാൻ

    അവന്റെ പുത്രനാം ശ്വേതകേതുവെന്ന മഹാമുനി.

    ആ ശ്വേതകേതുവാണിങ്ങീദ്ധർമ്മമര്യാദ വെച്ചതും

    കോപമൂലം പങ്കജാക്ഷി , കാരണം പറയാമിനി.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/359&oldid=156695" എന്ന താളിൽനിന്ന് ശേഖരിച്ചത്