ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 അച്ഛൻ കാൺകെ ശ്വേതകേതുമുനി പുത്രന്റെയമ്മയെ

    കൈ പിടിച്ചു വലിച്ചിട്ടു പോരെന്നാനൊരു ഭൂസുരൻ

    ഋഷിപുത്രൻ പൊറുക്കാത്ത രോഷമുൾക്കൊണ്ടിതപ്പൊഴേ

    ബലാൽ തന്നമ്മയെ ഹരിപ്പതു താൻ കാൺകേകാരണം
 
    ചൊടിച്ച മകനെക്കണ്ടിട്ടുടനച്ഛനുരച്ചുതേ:

    “ഉണ്ണീ , കോപിക്കായ്ക പണ്ടുപണ്ടിതിങ്ങനെ ധർമ്മാം.

     അനാവൃതകളീ മന്നിൽ നാനാ ജാതിയിൽ നാരികൾ

     സ്വജാതിയിൽ പൈക്കൾമട്ടീ പ്രജകൾക്കൊത്തുചേർന്നിടാം.”

     ക്ഷമിച്ചീലാ ശ്വേതകേതുവീദ്ധർമ്മമൃഷി നന്ദനൻ

     സ്ത്രീപുമാന്മാർക്കു മര്യാദ നിയമിച്ചൂ ധരിത്രിയിൽ;

     മഹാഭാഗേ, മർത്യരിൽത്താൻ മറ്റു ജാതിയിലില്ലടോ.

     അന്നുതൊട്ടാണു മര്യാദ വന്നതെന്നുണ്ടു കേൾവി മേ

     തന്വിക്കു പാപം പതിയെ യെന്ന്യേ വ്യഭിചരിക്കുകിൽ

    ഭ്രൂണഹത്യാസമം ഘോരം നൂനം ദുസ്സഹമായ് വരും.

    പാതിവ്രതമിയന്നിടും പത്നിയേ വിട്ടു കേവലം

   വ്യഭിചാരം ചെയ്കിലുണ്ടാം പതിക്കും പാപമീവിധം.

    പതി പുത്രാർത്ഥമായ്കല്പിച്ചതിൽ ചെയ്യാതിരിക്കിലും

    പത്നിക്കീ നിലയിൽത്തന്നെയതിയായുണ്ടു പാതകം.

    ഇതി മര്യാദയെബ് ഭീരു,വിധിച്ചാനായവൻ ബലാൽ

    ഉദ്ദാലകസുതൻ ശ്വേതകേതു ധർമ്മസ്ഥിതിക്കെടോ.

 
   പുത്രോത്പത്തിക്കു സൗദാസൻ ഭർത്താവങ്ങു വിധിക്കയാൽ

   ദമയന്തി വസിഷ്ഠന്റെ കൂടെപ്പോയെന്നു കേൾപ്പൂ ഞാൻ.

   അവങ്കൽനിന്നവൾക്കുണ്ടായശ്മകാഖ്യൻ കുമാരകൻ

   ഭർത്തൃപ്രിയത്തിന്നവളുമിത്തരം ചെയ്തു മുന്നമേ

   അംബുജാക്ഷി, നിനക്കാസ്മജ്ജന്മം കേട്ടറിവില്ലയോ

   പരം വ്യാസങ്കൽനിന്നല്ലോ കുരുവംശം വളർത്തിടാൻ.

   അതുകൊണ്ടീക്കാര്യബീജമതു സർവ്വം നിനച്ചു നീ

   ധർമ്മ്യമാമാന്റെ വാക്കേറെ നന്മയിൽ ചെയ്തുകൊള്ളണം.

   ഋതുതോറും രാജപുത്രി , പതിയെപ്പത്നി കേവലം

   അതിവർത്തിക്കൊല്ല ധർമ്മമിതു ധർമ്മജ്ഞർ ചൊൽവതാം.

   മറ്റുള്ള കാലം സ്ത്രീകൾക്കു മുറ്റും തോന്നിയപോലെയാം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/360&oldid=156697" എന്ന താളിൽനിന്ന് ശേഖരിച്ചത്