ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

124.നകുലസഹദേവജനനം

പാണ്ഡു ആവശ്യപ്പെട്ടതനുസരിച്ച് കുന്തി ആ മന്ത്രം മാദ്രിക്കുപതേശിക്കുന്നു. മാദ്രി അശ്വിനീദേവകളേ ആവാഹിച്ചു വരുത്തുകയും അവരിൽനിന്നു നകുലസഹദേവന്മാർ ജനിക്കുകയും ചെയ്യുന്നു.

വൈശമ്പായനൻ പറഞ്ഞു

കുന്തിക്കും മക്കളീവണ്ണം ഗാന്ധാരിക്കും ജനിക്കവേ
മാദ്രി പാണ്ഡുവിനോടായിട്ടിത്ഥം രഹസി ചൊല്ലിനാൾ. 1

മാദേരി പറഞ്ഞു
മാലില്ല നിൻപക്ഷപാതത്താലെനിക്കു പരന്തപ!
ജ്യേഷ്ഠത്തിതൻ കീഴിലാകുമ്മട്ടത്രേ നിന്നിടേണ്ടു ഞാൻ. 2
നൂറു മക്കൾ പിറന്നൂ ഗാന്ധാരിക്കെന്നതു കേൾക്കിലും
എനിക്കത്രയ്ക്കു സന്താപം ജനിച്ചീല കുരുദ്വഹ! 3
തുല്യസ്ഥിതിക്കപുത്രത്വമല്ലലേകുന്നിതേറ്റവും
ഭാഗ്യംകൊണ്ടെൻ പതിക്കുണ്ടായ് കുന്തി പെറ്റുള്ള സന്തതി. 4
അപത്യസന്താനമിനിയെനിക്കും കുന്തി നൽകുകിൽ
അനുഗ്രഹംതന്നെയതിങ്ങവിടെയ്ക്കും പരം ഹിതം. 5
പുത്രാർത്ഥം കുന്തിയോടോതാൻ സപത്നീമാനമുണ്ടു മേ
എന്നിൽ ഭവാൻ പ്രസാദിച്ചിട്ടവളോടരുൾ ചെയ്യണം. 6

പാണ്ഡു പറഞ്ഞു
എന്നുള്ളിലുണ്ടിതെപ്പോഴുമെന്നാലോ മാദ്രി, കേവലം
സ്പഷ്ടം നിന്നോടോതുവാനുണ്ടിഷ്ടാനിഷ്ടോദയാൽ ഭയം. 7
നിനക്കുമിതിൽ മോഹം കണ്ടിനി യത്നിച്ചുനോക്കിടാം
ഞാൻ പറഞ്ഞാൽ കേൾക്കുമവളെന്നു തോന്നുന്നതുണ്ടു മേ. 8

വൈശമ്പായൻ പറഞ്ഞു

പിന്നെഗ്ഗൂഢം കുന്തിയോടു ചൊന്നാനാപ്പാണ്ഢുവിങ്ങനെ:
“എൻകുലത്തിൽ സന്തതിയും ലോകപ്രിയവുമേകി നീ. 9
എനിക്കും പിണ്ഡവിച്ഛേദമിനിപ്പൂർവ്വർക്കുമേതുമേ
പിണയായ് വാൻ ചെയ്കവേണം ഗുണം കല്യാണി,വീണ്ടുമേ. 10
യശോലാഭാർത്ഥംവും ചെയ്യുകസാദ്ധ്യക്രിയയൊന്നു നീ.
ആധിരാജ്യം പൂണ്ടുമിന്ദ്രൻ യജ്ഞം ചെയ്തൂയശോർത്ഥമായ് 11
മനൂജ്ഞർ വിപ്രരും ഘോരവൻതപം ചെയ്തു പിന്നെയും.
ഗുരുക്കളെച്ചേർന്നു കാണ്മൂ പെരുതകും യശസ്സിനായ് 12
രാജർഷികളുമവ്വണ്ണം പൂജ്യബ്രഹ്മർഷിമുഖ്യരും;
കർമ്മമുച്ചാവചം ചെയ് വൂ ചെമ്മേ കിർത്തിക്കു ദുഷ്കരം. 13
എന്നാൽ നീ മാദ്രിയെക്കുടിസ്സന്താനപ്ലവമൊന്നിനാൽ
കരകേറ്റി വിടൂ പാരം പെരുതാം പുകൾ നേടിടൂ.” 14
ഏവം കേട്ടോതിനാൾ മാദ്രിയോ'ടോർക്കുകൊരു ദൈവതം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/367&oldid=156704" എന്ന താളിൽനിന്ന് ശേഖരിച്ചത്