ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

125. പാണ്ഡുചരമം

ഒരിക്കൽ മാദ്രയുമൊന്നിച്ചു കാട്ടിൽ നടക്കുമ്പോൾ കാമമോഹിത നായിത്തീർന്ന പാണ്ഡു മാദ്രിയുടെ എതിർപ്പിനെ വകവെക്കാതെ അവളെ പ്രാപിക്കുന്നു. മുനിയുടെ ശാപമനുസരിച്ച് ആ രാജാവു മരിച്ചുവീഴുന്നു. മാദ്ര ഭർത്താവിന്റെ ചിതയിൽ ചാടി ഭർത്താവിനെ അനുഗമിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു

പാണ്ഡുതന്നുടെ പുത്രന്മാരഴകുള്ളവരൈവരെ
കണ്ടു കൊണ്ടാടിയാ രമ്യശൈലാരണ്യത്തിൽ വാഴ്കവേ, 1
ഒരിക്കൽ ഭ്രതസമ്മോഹകരമായ് പൂത്ത കാട്ടിലായ്
വസന്തത്തിൽ കാടു കണ്ടു നടന്നാൻ ഭാര്യയൊത്തവൻ. 2
പിലാശു തിലകം മാവു ചമ്പകം പാരിഭദ്രകം
കർണ്ണികാരമശോകം കേസരം നല്ലതിമുക്തകം! 3
അവ്വണ്ണമേ കുരവകം വണ്ടിനങ്ങൾ മുരണ്ടഹോ!
വിടുർന്നല്ലി വിരിഞ്ഞുള്ള പാരിജാതവുമൊത്തഹോ! 4
കുയിൽ കൂകിയുമവ്വണ്ണം വണ്ടു മൂളിയുമെങ്ങുമേ
മറ്റും പല മരക്കൂട്ടം പൂത്തും കാച്ചും നിരന്നുമേ, 5
ജലാശയം പലതരം ജലജാളി കലർന്നുമേ
വിളങ്ങും കാടു കണ്ടുള്ളിലിളകീ നൃപനംഗജൻ. 6
പ്രഹർഷമുൾക്കൊണ്ടു കാട്ടിൽ ദേവകല്പൻ നടക്കവേ
സുഭവസ്ത്രം ചാർത്തി മാദ്രി താനേ പിൻപുണ്ടവന്നഹോ! 7
മൃദുവസ്ത്രമുടുത്തോരാ മൃദുഗാത്രയെ മാത്രമേ
കണ്ടവാറവനാക്കാമൻ കാട്ടിൽ തീപോലെയാളിതേ. 8
രഹസ്സിലൊറ്റയ്ക്കായ് പത്മമിഴിയെപ്പാർത്തു പാർത്ഥിവൻ
ആളായീലങ്ങനംഗാഗ്നിയാളീടുന്നതടക്കുവാൻ. 9
ബലാൽ ഗ്രഹിച്ചാനവളെ രഹസ്സിൽ പിന്നെ മന്നവൻ
പിടഞ്ഞവൾ ബലം പോലെ കുടഞ്ഞേറ്റം തടുക്കിലും. 10
ശാപമോർത്തീലഹോ! മാരതാപമോഹിതനാമവൻ
ബലാലെന്നവിധം മാദ്രിയിങ്കൽ ചെയ്തിതു മൈഥുനം, 11
ജീവിതാന്തത്തിന്നുതന്നേ കേവലം കാമവസ്യനായ്
ശാപഭീതി വെടിഞ്ഞിട്ടു ഭ്രപൻതൻ വിധിശക്തിയാൽ. 12
കാമാത്മാവാമവൻ ബുദ്ധി സാക്ഷാൽ കാലം മയക്കയാൽ
ഇന്ദ്രിയോന്മാഥനം ചെയ്തു കെട്ടുപോയീ മനസ്സൊടും. 13
അവളായിസ്സംഗമിച്ചാപ്പാണ്ഡു കൗരവനന്ദനൻ
ധർമ്മവാനീവിധം കാലധർമ്മത്തിൽപ്പെട്ടു പോയിതേ. 14
പ്രാണൻ പോയരരചനെപ്പുണർന്നും കൊണ്ടു മാദ്രിതാൻ
വീണ്ടും വീണ്ടും മഹാദുഃഖമാണ്ടുറക്കെകരഞ്ഞുതേ. 15
തൻ മക്കളൊത്തു പൃഥയുമമ്മാദ്രിയുടെ മക്കളും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/369&oldid=156706" എന്ന താളിൽനിന്ന് ശേഖരിച്ചത്