ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൗരവന്മാർ കാരണമായ്‌ത്തീരവേ കാലശക്തിയാൽ. 29

പരമാസ്ത്രജ്ഞനാം ഭീഷ്മൻ പത്തു നാൾ പോർ നടത്തിനാൻ
കരുസേനാനാഥനായി ഗുരുവാം ദ്രോണരഞ്ചു നാൾ. 30

രണ്ടുനാൾ താൻ പോർ നടത്തീ കർണ്ണൻ വൈരിവിമർദ്ദനൻ
ശല്യനർദ്ധദിനം,പിന്നെയല്ലോ ഘോരം ഗദാരണം; 31

ദുര്യോധനൻ ഭീമനിവർതമ്മിലാദ്ദിവസാർദ്ധമേ.
അദ്ദിനം രാത്രിയിൽ ദ്രൗണി ഹാർദ്ദിക്യൻ കൃപരെന്നിവർ 32

പേടിവിട്ടുള്ളുറക്കത്തിൽ മുടിച്ചൂ പാണ്ഡവപ്പട.
അല്ലേ ശൗനക, സത്രേ ഞാൻ‌ ചൊല്ലൂമീ മുഖ്യഭാരതം. 33

ജനമേജയസത്രത്തിൽ വ്യാസശിഷ്യനുരച്ചതാം.
പൃത്ഥ്വീശർക്കുള്ള വീര്യങ്ങൾ വിസ്തരിപ്പതിനായതിനാൽ 34

ആദ്യത്തിലേ പൗഷ്യപൗലോമാസ്തീകങ്ങൾ കഥിച്ചതാം.
വിചിത്രാർത്ഥപദാഖ്യാനവിശിഷ്ടസമയാന്വിതം1 35

വൈരാഗ്യം മോക്ഷകാംക്ഷിക്കാമ്മാറായിതു ബുധാദൃതം2.
അറിയേണ്ടുന്നതാത്മാവു പരക്കെജ്ജീവനാം പ്രിയം 36

ഇതിഹാസമിതവ്വണ്ണമതിസർവ്വാംഗമോത്തമം.
ഇതിൽ പെടാതെകണ്ടുള്ള കഥ ലോകത്തിലില്ലഹോ! 37

ആഹാരമൊന്നും കൂടാതെ ദേഹം നില്ക്കെന്നവണ്ണമേ
ഈബ്‌ഭാരതം സൽക്കവികൾക്കെപ്പേർക്കുമുപജീവനം. 38

അഭിവൃ‌ദ്ധിക്കൊരുങ്ങുന്നോർക്കഭിജാതേശ്വരൻ8പടി
നല്ലോരീയിതിഹാസത്തിലല്ലോ സൽബുദ്ധിയൊക്കെയും. 39

സ്വരവ്യഞ്ജനയോഗേതാൻ ലോകവേദമൊഴിപ്പടി
വിശിഷ്ടജ്ഞാനകരമായ് വിചിത്രപദവപർവമായ് 40

സൂക്ഷ്മാർത്ഥന്യായമുള്ളോന്നായ് സാക്ഷാൽ വേദാർത്ഥവേദ്യമായ്
ചൊല്ക്കൊള്ളും ഭാരതേ നിങ്ങൾ കേൾക്കുവിൻ പർവ്വസംഗ്രഹം.
ആദ്യം പർവ്വാനുക്രമണി പിന്നത്തെപ്പർവസംഗ്രഹം:
പൗഷ്യം പൗലോമമാസ്തീകമാദ്യവംശാവതാരണം 42

പിന്നെസ്സംഭവപർവ്വംതാനത്ഭുതോന്മേഷകാരണം.
ഇതിൽ ജതുഗൃഹം പർവ്വം ഹിഡിംബവധപർവ്വവും 43

പിന്നെബ്ബകവധം പർവ്വം പിന്നെച്ചൈത്രരഥാഭിധം
നയമോടഥ പാഞ്ചാലീസ്വയംവരമതിൽ പരം. 44

ക്ഷാത്രാധർമ്മജയത്തോടുമൊത്ത വൈവാഹികാഹ്വയം
വിദുരാഗമനം രാജ്യലാഭത്തോടൊത്ത പർവ്വമാം. 45

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/37&oldid=205784" എന്ന താളിൽനിന്ന് ശേഖരിച്ചത്