ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവിടെയ്ക്കോത്തിയാ രാജാവാവിധത്തിൽ കിടക്കവേ. 16
മാദ്രിയാക്കുന്തിയോടോതിയാർത്തിപ്പെട്ടു മഹീപതേ!
“തനിച്ചുടൻ നീ വരികങ്ങനെ നിൽക്കട്ടെ കുട്ടികൾ.” 17
ഇത്ഥം ചൊന്നതു കേട്ടപ്പോൾ തത്ര മക്കളെ വിട്ടവൾ
അയ്യോ! ഞാൻ ഹതയായെന്നു മുറയിട്ടോടിയെത്തിനാൾ. 18
പാണ്ഡുവും മാദ്രിയും മുന്നിൽ കിയക്കുന്നതു കണ്ടുടൻ
കുന്തി സന്താപമേന്തീട്ടു ഹന്ത! താൻ വിലപിച്ചുതേ. 19

കുന്തി പറഞ്ഞു

പാരം ഞാൻ കാത്തു പോരുമ്പോൾ വീരനീദ്ധീകരനെങ്ങനെ
മൃഗശാപമറിഞ്ഞീട്ടും നിങ്ങൾ ചെയ്തതതിക്രമം? 20
മാദ്രി, നീയീ നൃപതിയം രക്ഷിച്ചീടേണ്ടതല്ലയോ?
ആ നീയിവനെ മോഹിപ്പിപ്പാലെന്തീ വിജനസ്ഥലേ? 21
ദീനനാമീ നൃപന്നേവം താനെ നിന്നോട് ചേർന്നതിൽ
ആശ്ശാപമോർമ്മയുള്ളപ്പോൾ പ്രഹർഷം വന്നതെങ്ങനെ? 22
ധന്യ ബാൽഹീകി നീ പക്ഷേയെന്നേക്കാൾ ഭാഗ്യമുള്ളവൾ
ഹൃഷ്ടനാമീ നരേന്ദ്രന്റെ വക് ത്രം നീ കണ്ടതില്ലയോ? 23

മാദ്രി പറഞ്ഞു

ദേവി, ഞാൻ വിലപിച്ചേറ്റമാവതോളം തടുക്കിലും
ഇവൻ നിന്നീല നിയതം ഭവിതവ്യം നടത്തുവാൻ. 24

കുന്തി പറഞ്ഞു
 
ധർമ്മ പത്നി ജ്യേഷ്ഠയാം ഞാൻ ജ്യേഷ്ഠധർമ്മഫലം മമ
വരേണ്ടുന്ന ഫലാൽ മാദ്രി, വാരണം ചെയ്തിടൊല്ല മാം. 25
പ്രേതരാജപൂരം പൂകും പതിയൊത്തു ഗമിക്കുവാൻ
കാന്തനേ വിട്ടെഴുന്നേൽക്കീ മക്കളെക്കാത്തുകൊൾക നീ. 26

മാദ്രി പറഞ്ഞു

പിന്മാറാത്തപ്പതിയെ ഞാൻതാനിന്നനുഗമിക്കുവാൻ
കാമാവിതൃപ്ത ഞാനേകുകിനിക്കേട്ടത്തി സമ്മതം. 27
സ്മരാർത്തിയോടെന്നിലേറ്റു മരിച്ചു ഭാരതോത്തമൻ
കാലനൂരിലിവൻ കാമഭംഗം ചെയ്യുവതെങ്ങനെ? 28
ഞൻ ജീവിച്ചീടിലുംനിന്റെ മക്കളെസ്സമവൃത്തിയിൽ
നോക്കാനാവില്ലതിന്മൂലം പാപം നേടേണ്ടതായ് വരും; 29
കാക്കുകെൻ മക്കളെ സ്വന്തം മക്കളെപ്പോലെ കുന്തി, നീ.
എന്നെക്കാമിച്ചുക്കൊണ്ടാണീ മന്നവൻ മൃതനായതും 30
ഇദ്ദേഹത്തിന്റെ ദേഹത്തോടൊത്തെൻ ദേഹം ചൂടേണമേ,
സുപ്രതിച്ഛന്നമാംവണ്ണ, മീ പ്രിയം ചെയ്തുകൊൾക മേ. 31
ദാരകന്മാരെയൊട്ടേറെക്കരുതിക്കാത്തുകൊള്ളണേ


"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/370&oldid=156708" എന്ന താളിൽനിന്ന് ശേഖരിച്ചത്