ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അണിഞ്ഞ പല്ലക്കൊത്തെത്തീ സുഹൃത്തുക്കളമാത്യരും. 8
മാദ്രിയോടും കൂടിയന്നാപ്പൃഥ്വീനായകസിംഹനെ
നല്ല മർത്ത്യരെടുക്കുന്ന പല്ലക്കിൽ കേറ്റിയേറ്റിനാർ. 9
വെൺകൊറ്റക്കുടയും പിന്നെ വെഞ്ചാമരവുമങ്ങനെ
വാദ്യഘോഷങ്ങളും കൂട്ടി മോടികൂട്ടീടിനാരവർ. 10
ഭൂരിരത്നങ്ങളും വാരിക്കോരിപ്പലതരം നരർ
പാണ്ഡുശേഷക്രിയയ്ക്കുള്ളിൽ വാങ്ങുന്നോർക്കൊക്ക നൽകിനാർ. 11
വെൺകാറ്റക്കുടയും പാരം നല്ല വെഞ്ചാമരങ്ങളും
നല്ല വസ്ത്രങ്ങളും കൊണ്ടുവന്നാരാക്കൗരവാർത്ഥമായ്. 12
ശുചിവസ്ത്രമെഴും യാജകൻമാർ ഹോമിച്ച വഹ്നികൾ
കത്തിജ്ജ്വലിച്ചവൻ മുൻപിലഴകോടു നടന്നുതേ. 13
ബ്രാഹ്മണക്ഷത്രിയൻമാരും വൈശ്യരും പല ശൂദ്രരും
കരഞ്ഞു ശോകമുൾക്കൊണ്ടു പിൻതുടർന്നാൻ നരേന്ദ്രനെ. 14
'ഇദ്ദേഹം ഞങ്ങളേ വിട്ടു ദു:ഖത്തിൽക്കൊണ്ടുവിട്ടഹോ!
അനാഥസ്ഥിതിയാക്കീട്ടങ്ങെങ്ങു പോകുന്നു മന്നവൻ?' 15
കരഞ്ഞാരാപ്പാണ്ഡവരും ഭീഷ്മൻ വിദൂരനും പരം
രമണീയശ്മശാനത്തിൽ ഗംഗാതീരപ്പരപ്പിലായ 16
മെല്ലെപ്പല്ലക്കിറക്കിച്ചൂ നല്ലോരസ്സത്യവാദിയായ്
സഭാര്യനായ് ശ്രേഷ്ഠനാകും പാണ്ഡുഭൂപന്റെ വാഹനം. 17
പിന്നീടവന്റെ ദേഹത്തിൽ സുഗന്ധം നേടിടുംവിധം
കാരകിൽച്ചാറു തേച്ചേറ്റം ചന്ദനച്ചാറു പൂശിനാർ. 18
പൊൻകുടത്തിലെടുത്തുള്ള വെള്ളംകെണ്ടും നനച്ചുതേ
വെളുത്തചന്ദനം വീണ്ടും പൂശി മെയ്യിലശേഷവും 19
കാരകിൽച്ചാറു കലരുന്നോരു തുംഗരസത്തെയും
പിന്നെയേറ്റം വിലപ്പെട്ട വസ്ത്രംകെണ്ടിട്ടു മൂടിനാർ. 20
വസ്ത്രം ചാർത്തി പ്രകാശിച്ചൂ ജീവനുള്ളവിധം നൃപൻ
മഹാർഹമെത്ത കേറേണ്ടും മഹായോഗ്യൻ നരോത്തമൻ. 21
യാജകാനുമതംപോലെ പ്രേതകാര്യം നടത്തവേ
നൈ പകർന്നാ നൃപതിയെ മാദ്രിയോടൊത്തു ഭംഗിയിൽ 22
തൂഗം പതിമുകം പിന്നെ മണമേറുന്നു ചന്ദനം
മറ്റും സുഗന്ധദ്രവ്യത്താൽ ദഹിപ്പിച്ചൂ യഥാവിധി. 23
അപ്പോളായവർതൻ ദേഹം കണ്ടുടൻ മോഹമാണ്ടഹോ!
അയ്യയ്യോ മകനേയെന്നു ചൊല്ലീ കൗസല്യ വീണുപോയ്. 24
ഇണ്ടൽ പൂണ്ടവൾ മോഹിച്ചുകണ്ടു മാലാണ്ടു നാട്ടുകാർ
കരഞ്ഞുപോയ് രാജഭക്തി നിറഞ്ഞു കരുണാവശാൽ. 25
കുന്തിതന്നാർത്തനാദത്താൽ ഹന്ത! മാനുഷരൊത്തുടൻ
തിര്യഗ്യോനികളുംകൂടിക്കരഞ്ഞു ജീവജാലമേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/374&oldid=156712" എന്ന താളിൽനിന്ന് ശേഖരിച്ചത്